കെഎസ്ഇബി ഫ്യൂസ് ഊരിയപ്പോൾ 53-കാരന് നഷ്ടമായത് പ്രാണവായു
ഓക്‌സിജൻ സിലിൻഡറിന്റെ സഹായത്തോടെ ജീവശ്വാസം നിലനിർത്തുന്ന നിർധനരോഗി യുടെ വീട്ടിലെ വൈദ്യുതി കണ ക്ഷൻ വിച്ഛേദിച്ച് കെഎസ്ഇ ബി. തലയോലപ്പറമ്പ് കോരി ക്കൽ പഴമ്പട്ടി അറുപതിൽ രമേശൻ ആണ് പ്രയാസത്തി ലായത്.
വ്യാഴാഴ്ച രാവിലെ 11-നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതി വിച്ഛേദിച്ചത്. വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ അയൽവീട്ടിൽ പോയാണ് ഇപ്പോൾ രമേശൻ ഓക്സിജൻ എടുക്കുന്നത്. വൈദ്യുതി ബിൽ കുടിശ്ശിക വന്നതിനെ തുടർന്നാ ണ് കണക്ഷൻ വിച്ഛേദിച്ചതെ ന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
അഞ്ചുവർഷംമുമ്പാണ് കൂലി പ്പണിക്കാരനായ രമേശന് ശ്വാ സംമുട്ടൽ ആരംഭിച്ചത്. ശ്വാസ കോശം ചുരുങ്ങുന്ന അസുഖ മാണെന്ന് കണ്ടെത്തിയതോടെ ഓക്‌സിജൻ ഉപയോഗിക്കണമെ ന്ന് ഡോക്ടർ നിർദേശിക്കുകയാ യിരുന്നു. ഒരുമണിക്കൂർ ഇടവി ട്ട് വീട്ടിൽ വൈദ്യുതിയിൽ പ്രവർ ത്തിക്കുന്ന പ്രത്യേക യന്ത്രം വഴി ഓക്സിജൻ ഉപയോഗിക്കണം.
ഇതോടെ രമേശന് കൂലിപ്പണി ക്ക് പോകാൻ കഴിയാതെയായി. മാസം രണ്ടായിരത്തോളം രൂപ മരുന്നിനുതന്നെ വേണം. അതിനിടെയാണ് 6000 രൂപയു ടെ വൈദ്യുതി ബിൽ എത്തി യത്.
ഭാര്യ ഷൈല തൊഴിലുറപ്പു ജോലിക്കുപോകുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തി ന്റെ ഏകമാർഗം ഇതിൽനിന്നാ ണ് എഴുമാന്തുരുത്ത് ഗവ. യുപി സ്‌കൂളിൽ ആറാംക്ലാസിൽ പഠി ക്കുന്ന ഏകമകൾ ലയശ്രീയു ടെ പഠന ചെലവുകളും കണ്ടെ ത്തുന്നത്.

Comments
Post a Comment