പെട്ടി പിടിച്ചത് 3 മിനിറ്റ്; തട്ടിയത് 50 ലക്ഷത്തിന്റെ ആഭരണം; മോഷണം പോയത് കൊയിലാണ്ടി സ്വദേശികളുടെ വജ്രാഭരണങ്ങൾ

 


കോഴിക്കോട് : ട്രെയിൻ യാത്രയ്ക്കിടെ കൊയിലാണ്ടി സ്വദേശികളുടെ ബാഗിൽ നിന്നു 50 ലക്ഷത്തിലേറെ രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന സംഘത്തിന്റെ കയ്യടക്കം ആരെയും അദ്ഭുതപ്പെടു ത്തുന്നത്.

ട്രെയിനിലെ സഹയാത്രക്കാ രായിരുന്ന സംഘം കൊയിലാ ണ്ടിക്കാരും ചെന്നൈയിൽ ഹോ ട്ടൽ ബിസിനസ് നടത്തുകയും ചെയ്യുന്ന അബ്ദുൽ നാസറിനെയും ഭാര്യ ഷെഹർ ബാനുവിനെയും കൊയിലാണ്ടിയിൽ ട്രെയിൻ ഇറങ്ങുമ്പോൾ സഹാ യിക്കുന്നതിനിടെ വളരെ വിദ ഗ്ധമായാണ് കവർച്ച നടത്തിയ ത്. എസി കോച്ചിൽ നിന്ന് കൊ യിലാണ്ടിയിൽ ഇറങ്ങുമ്പോൾ 4 പേരടങ്ങുന്ന സംഘം 3 മിനിറ്റാ ണ് ബാഗ് പിടിച്ചു കൊടുത്ത് സഹായിച്ചത്.വീട്ടിലെത്തിയ പ്പോഴാണ് ബാഗിനുള്ളിൽ മറ്റൊ രു പെട്ടിയിൽ സൂക്ഷിച്ച ആഭര ണം കവർന്നത് തിരിച്ചറിഞ്ഞത്. മിനിറ്റുകൾക്കകമാണ് സ്വർണം നഷ്ടപ്പെട്ടത്. ഉടനെ റെയിൽ വേ പൊലീസിൽ പരാതി നൽ കുകയായിരുന്നു.

പ്രതികൾ ഷൊർണൂരിൽ നി ന്നാണ് ഇവരുടെ കോച്ചിൽ കയ റിയത്. ഇവർ പലതവണ കോ ച്ചിനുള്ളിൽ നടന്നിരുന്നു.കുറ്റൻ പെട്ടിക്കകത്തെ മറ്റൊരു പെട്ടി യിൽ സൂക്ഷിച്ച 50 ലക്ഷത്തിലേ റെ വരുന്ന ആഭരണം എങ്ങനെ ഇവർ കണ്ടെത്തിയെന്നത് അത് ഭുതമാണെന്ന് അബ്ദുൽ നാസ റും ഷെഹർ ബാനുവും പറയു ന്നു.

ചേവരമ്പലത്തെ ബന്ധുവി ന്റെ വിവാഹച്ചടങ്ങിൽ ധരിക്കാ നാണ് ഡയമണ്ട് ആഭരണങ്ങൾ കൊണ്ടു വന്നതെന്ന് ഷെഹർ ബാനു പറഞ്ഞു. 50 വർഷമായി ചെന്നൈയിലാണ് ഹോട്ടൽ ബി സിനസ്. കോഴിക്കോട്ടെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ഉടമയുടെ സർ. ബന്ധുവാണ് അബ്ദു‌ൽ നാ

എസി കോച്ചിലെ യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ചാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രതികൾ ഒരേ സമയം വിവിധ ട്രെയിനുക ളിൽ ഉയർന്ന നിരക്കിലുള്ള ടി ക്കറ്റുകൾ റിസർവ് ചെയ്തിട്ടു ണ്ട്. കവർച്ച നടത്തിയ ട്രെയിനി ലും വിവിധ കോച്ചിലും റിസർവ് ചെയ്തിരുന്നു. കവർച്ചയ്ക്കു ശേഷം കോച്ച് മാറിയും മറ്റു ട്രെയിനിൽ കയറിയും രക്ഷപ്പെ ടുകയാണ് രീതിയെന്ന് പൊലി സ് പറഞ്ഞു.

ഹരിയാന കേന്ദ്രീകരിച്ച് ഹി സാർ ജില്ലയിലെ കവർച്ച ഗ്രാമ ത്തിലെ 'സാസി' കവർച്ച സംഘ മായ ഇവർ രാജ്യത്ത് വ്യാപക മായി ട്രെയിനിൽ കവർച്ച നട ത്തി കഴിയുകയായിരുന്നു. ട്രെയിൻ കവർച്ച നടത്തിയ സംഭവത്തിൽ റെയിൽവേ ആർപിഎഫ് ഉന്നത ഉദ്യോഗസ്ഥർ ഇട പെട്ട് സംസ്ഥാന അതിർത്തിയി ലും മറ്റും എല്ലാ ട്രെയിനും പരി ശോധിച്ചാണ് പ്രതികൾ രക്ഷ : പ്പെടും മുൻപ് വലയിലാക്കിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി