28-ാം മൈൽ - ചെമ്പ്ര മലയോര ഹൈവേ നിർമാണ പ്രവൃത്തി വൈകുന്നു



ടെൻഡർ കഴിഞ്ഞ് നാലു മാസമായിട്ടും കരാർ വച്ചില്ല

കൂരാച്ചുണ്ട് : മലയോര ഹൈവേയുടെ ഭാഗമായ 28-ാം മൈൽ - ചെമ്പ്ര റീച്ചിന്റെ പ്രവത്തിയുടെ ടെൻഡർ കഴിഞ്ഞ ജൂൺ മാസത്തിൽ പൂർത്തീകരി ച്ചിട്ടും പണി തുടങ്ങുന്നത് വൈകുന്നതായി പരാതി. ഊരാ ളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തിയുടെ കരാർ ഇതുവരെയും വച്ചിട്ടില്ല.

9.45 കിലോമീറ്റർ ദൂരത്തിൽ 12 മീറ്റർ വീതിയിൽ നവീകരിക്കുന്ന തിനായി 51.43 കോടി രൂപയാണ് അനുവദിച്ചത്. കൂരാച്ചുണ്ട് ടൗ ണിൽ ഭൂമി കിട്ടുന്നതുമായി ബന്ധപ്പെട്ട് കാലതാമസം വന്ന തോടെ ഈ റോഡിന്റെ എസ്റ്റി മേറ്റ് നടപടികൾ മാസങ്ങളോളം വൈകിയിരുന്നു. പിന്നീട് ടൗൺ മേഖലയിൽ പ്രത്യേക റീച്ചായി മറ്റൊരു പ്രവൃത്തിയാക്കി മാറ്റിയ തോടെയാണ് 28-ാം മൈൽ -ചെമ്പ്ര റീച്ചിന്റെ സാങ്കേതികാനു മതി നടപടികൾ വേഗത്തിലായ ത്. കഴിഞ്ഞ ജൂലൈ 10ന് റോഡിന്റെ അതിർത്തി നിർണയം പൂർത്തീകരിച്ചതാണ്. റോഡിൻ്റെ അതിർത്തി നിർണയിച്ച് സർവേ സ്കെച്ച് കിഫ്ബിയുടെ അംഗീ കാരം ലഭിക്കുന്നതിന്റെ കാലതാമ സമാണ് ഇപ്പോൾ പ്രശ്നമെന്ന് അറിയുന്നു.

തിരഞ്ഞെടുപ്പ് നടപടിക്രമ ങ്ങൾ ആരംഭിച്ചാൽ വീണ്ടും ഫയൽ നീക്കം മുടങ്ങാനാണു സാധ്യത. സമീപ പ്രദേശങ്ങളിൽ മലയോര ഹൈവേ പ്രവൃത്തി പു രോഗമിക്കുമ്പോഴും ജനപ്രതിനി ധികളുടെയും അധികൃതരുടെയും ശക്തമായ ഇടപെടൽ ഇല്ലാത്തതിനാൽ പദ്ധതി വീണ്ടും വൈകു കയാണെന്ന് ജനങ്ങൾ പറയുന്നു.

✒️ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി