മലയോര ഹൈവേ നിർമാണം: 27-ാം മൈൽ മേഖലയിൽ റോഡിന് വീതി കുറവെന്ന് ആക്ഷേപം.

 


കൂരാച്ചുണ്ട് : മലയോരഹൈവേ തലയാട് - 28 ാം മൈൽ റീച്ചിൽ 27-ാം മൈൽ മേഖലയിൽ റോഡിനു സംരക്ഷണഭിത്തി നിർ മിക്കാത്തതും വീതിക്കുറവും പ്രശ്നമാകുന്നതായി പരാതി. റോഡിന് കരിങ്കൽ സംരക്ഷണഭി ത്തി നിർമിക്കാൻ നിലവിലെ ഫണ്ട് തീർന്നതാണ് പ്രശ്ന‌മെന്ന് അധികൃതർ പറയുന്നു.

27-ാം മൈൽ ആലയ്ക്കൽ ജംക് ഷൻ മേഖലയിൽ 275 മീറ്ററോളം പാതയോരത്ത് സംരക്ഷണ ഭി ത്തി നിർമിച്ചാൽ മാത്രമേ റോഡി ന്റെ യഥാർഥ വീതിയിൽ പ്രവൃ ത്തി പൂർത്തീകരിക്കാൻ സാധി ക്കു. പാതയോരം ഇടിച്ചതിനെ തു ടർന്ന് ഭിത്തി നിർമിക്കാത്തതി നാൽ 27-ാം മൈൽ പ്രദീപന്റെ വി ടും അപകട ഭീഷണിയിലാണ്. റോഡരികിൽ 7 മീറ്ററോളം താഴ്‌ചയുള്ള ഭാഗത്ത് ഭിത്തി നിർമിക്കേ ണ്ടത് അനിവാര്യമാണ്.



ഈ മേഖലയിൽ 25 മീറ്ററോളം വീതിയിൽ വർഷങ്ങൾക്ക് മുൻപ് റോഡിനു വേണ്ടി കെഎസ്ഇബി ഭൂമി ഏറ്റെടുത്തതാണ്. 12 മീറ്റർ വീതിയുള്ള മലയോര ഹൈവേ ഈ ഭാഗത്ത് 8 മീറ്റർ മാത്രമാണ് ഇപ്പോൾ കൃത്യമായി വാഹന സഞ്ചാരയോഗ്യമായിട്ടുള്ളതെന്ന് : നാട്ടുകാർ പറയുന്നു. ബാക്കിയുള്ള ഭാഗത്ത് ഉറപ്പില്ലാത്ത മണ്ണിനു മുകളിൽ മെറ്റൽ ഉൾപ്പെടെ ഉറപ്പി ച്ച് കരിങ്കൽ ഭിത്തി നിർമിക്കാതെ ടാറിങ് നടത്താനുള്ള നീക്കമാ ണെന്നാണ് ആക്ഷേപം.

റോഡിൽ വളവുള്ള ഈ പ്രദേ ശത്ത് വീതി കുറഞ്ഞാൽ വാഹന ങ്ങൾക്ക് അപായ സാധ്യതയാ ങ്കിൽ ഭാരം കയറ്റിയ വാഹന ങ്ങൾ സഞ്ചരിച്ചാൽ പാതയോരം ക്കും. പാതയിൽ വളവുള്ള ഭാഗ ത്ത് കൂടുതൽ ഭാഗം ഇടിച്ച് കരി ങ്കൽ ഭിത്തി നിർമിക്കണം.  കൂടാതെ ഭിത്തി നിർമിച്ചില്ലെ ഇടിഞ്ഞ് അപകടത്തിന് ഇടയാകും

കാലവർഷത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകു ന്ന പ്രദേശമാണിത്. കലുങ്ക് നിർമിക്കുന്നതിനു പകരം പൈപ്പ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലും പരാതി ഉയർന്നു. പാതയോര ത്തെ സുരക്ഷാ വേലി നിർമാണ വും കാര്യക്ഷമമല്ലെന്ന് ആക്ഷേ പമുണ്ട്. അഡീഷനൽ ഫണ്ട്  അനുവദിക്കുമ്പോൾ സംരക്ഷണ ഭിത്തി നിർമിക്കാമെന്നാണ് അധി കൃതർ പറയുന്നത്.

റോഡ് 12 മീറ്റർ സഞ്ചാരയോഗ്യമാക്കണമെന്നും സംരക്ഷണ ഭിത്തി നിർമിച്ച് സുരക്ഷ ഉറപ്പുവ രുത്തണമെന്നും നാട്ടുകാർ ആവ ശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി