കൂരാച്ചുണ്ടിൽ സൂക്ഷ്മ പരിശോധനയിൽ ഒരു സഥാനാർഥിയുടെ പത്രിക തള്ളി
കൂരാച്ചുണ്ട് : തദ്ദേശ തിഞ്ഞെടുപ്പിൽ പഞ്ചായത്തിലെ 14 വാർ ഡുകളിലേയ്ക്കായി സമർപ്പിച്ച 97 നാമനിർദേശ പ്രതികകളിൽ ഒന്നൊഴികെ ബാക്കിയെല്ലാം അംഗീകരിച്ചു. റിട്ടേണിങ് ഓഫിസർ സി.സന്തോഷിന്റെ നേതൃത്വത്തി ലാണ് സൂക്ഷ്മ പരിശോധന നടന്നത്.
8-ാം വാർഡിൽ സ്വതന്ത്രയായി നോമിനേഷൻ നൽകിയ മിഥുന രജീഷിന്റെ പ്രതികയാണ് തള്ളി യത്. പ്രതിക സമർപ്പണത്തിൽ ഫീസ് 1000 രൂപയാണ് അടച്ചിരു ന്നത്. വനിത സംവരണ വാർ ഡിൽ മത്സരിക്കാൻ പട്ടികജാതി വിഭാഗത്തിലെ യുവതി നോമിനേ ഷനൊടൊപ്പം ജാതി സർട്ടിഫിക്ക റ്റും സമർപ്പിച്ചെന്നു പറഞ്ഞു.
സൂക്ഷ്മ പരിശോധന സമയ ത്ത് മിഥുൻ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചെങ്കിലും വരണാധികാ രി അംഗീകരിച്ചില്ല. പത്രിക നിര സിച്ചതായി അറിയിക്കുകയായിരു ന്നു.

Comments
Post a Comment