വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12കാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
തിരുവള്ളൂർ: വീട്ടിൽ ഉറങ്ങി കിടക്കുവായിരുന്ന പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവളളൂർ മേളംകണ്ടി മീത്തൽ അബ്ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിലും പ്രതിയാണിയാൾ.
നവംബർ ഒന്നിന് പുലർച്ചെയാണ് സംഭവം. പണി പൂർത്തിയാകാത്ത വീട്ടിലെ മുകൾനിലയിൽ വാതിലുണ്ടായിരുന്നില്ല. ഇതുവഴി അകത്തു കടന്ന പ്രതി മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെ തിരുവള്ളൂർ പൊലീസ് സ്റ്റേഷനിൽവെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വിവിധ സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതിയാണിയാൾ. പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി.

Comments
Post a Comment