ടൈഗർ സഫാരി പാർക്ക് യാഥാർഥ്യമാകുന്നതോടെ ചക്കിട്ടപാറയുടെ മുഖച്ഛായ മാറും: മന്ത്രി റിയാസ്
ചക്കിട്ടപാറ: ചക്കിട്ടപാറയിൽ ടൈഗർ സഫാരി പാർക്ക് യാഥാർഥ്യമാ കുന്നതോടെ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചക്കിട്ട പാറ പഞ്ചായത്ത് വികസന സദസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 510 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ ഉണ്ടായത്. 100 കോടിയിലധികം രൂപയാണ് പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി ഉപ യോഗിച്ചത്. ലൈഫ് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾ ക്കും വീട് നൽകാൻ പഞ്ചായ ത്തിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാറിൻ്റെയും ഗ്രാമപഞ്ചായത്തിന്റെയും വിക സന നേട്ടങ്ങളുടെ അവതരണം, വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയാവതരണം എന്നിവ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റ കെ. സുനിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, ഗ്രാ മപഞ്ചായത്ത് വൈസ് പ്രസിഡ ന്റ്റ് ചിപ്പി മനോജ്, സ്റ്റാൻഡിംഗ് ക മ്മിറ്റി ചെയർമാൻമാരായ സി. കെ. ശശി, ഇ.എം. ശ്രീജിത്ത്, വി. കെ. ബിന്ദു, അസൂത്രണ സമിതി ഉപാധ്യക്ഷൻ പി.സി. സുരാജൻ,സിഡിഎസ് ചെയർ പേഴ്സൺ ശോഭ പട്ടാണികുന്നേൽ, പി.പി. രഘുനാഥ്, എ.ജി. ഭാസ്കരൻ, ബേബി കാപ്പുകാട്ടിൽ, വി. വി. കു ഞ്ഞിക്കണ്ണൻ, പി.എം. ജോസഫ്, വർഗീസ് കോലത്തുവീട്ടിൽ, മെ ഡിക്കൽ ഓഫീസർ ഡോ. മുഹ മ്മദ് കമറുദ്ധീൻ, ഡോ. വിനോദ് കുമാർ, ഗ്രാമപഞ്ചായത്ത് സെക്ര ട്ടറി പി. സജിത്ത് എന്നിവർ പ്ര സംഗിച്ചു.

Comments
Post a Comment