കല്ലാനോട് റൂട്ടിൽ യാത്രാക്ലേശം: ബസുകൾ ട്രിപ്പ് മുടക്കുന്നതായി ആക്ഷേപം
കൂരാച്ചുണ്ട്: മലയോര ഗ്രാമമായ കല്ലാനോട് റൂട്ടിൽ ബസുകളുടെ കുറവുമൂലം യാത്രാ ക്ലേശം. ഈ റൂട്ടിൽ ആവശ്യാനുസര ണം ബസുകൾ സർവീസ് നട ത്തിയിരുന്നെങ്കിലും കോഴിക്കോ ടു നിന്നും വരുന്ന ബസുകളിൽ ചിലത് കല്ലാനോടിനുള്ള ട്രിപ്പ് ഒഴിവാക്കുന്നുവെന്നാണ് പരാതി. ഇതുമൂലം കൂരാച്ചുണ്ടിൽ എത്തി പ്പെടാൻ ഏറെ ബുദ്ധിമുട്ടുകയാ ണ്. സാമൂഹിക ആരോഗ്യ കേ ന്ദ്രം, സർക്കാർ ഹോമിയോ ഡി സ്‌പൻസറി, ആയുർവേദ ആശു പത്രി, കൂടാതെ പഞ്ചായത്ത് ഓ ഫീസ്, പോലീസ് സ്റ്റേഷൻ, വി ല്ലേജ് ഓഫീസ്, സബ് രജിസ്ട്രാ ർ ഓഫീസ്, ട്രഷറി ഉൾപ്പെടെയു ള്ള സർക്കാർ ഓഫീസുകളും പൊതുമേഖലാ ബാങ്കുകളെല്ലാം പ്രവർത്തിക്കുന്നത് കുരാച്ചുണ്ട് ടൗണിലാണ്. പലവിധങ്ങളാ യ ആവശ്യങ്ങൾക്കായി കൂരാച്ചു ണ്ടിൽ എത്തിപ്പെടാൻ ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുകയും വൻതുക ചെലവാവു കയും ചെയ്യുന്നു. അടുത്തകാലത്തായി കല്ലാനോട് നിന്നും മൊടക്കല്ലൂർ പ്രവർത്തിക്കുന്ന മലബാർ മെഡിക്കൽ കോളജിലേക്ക് സർവീസ് ആരംഭിച്ച ബസാണ് നാട്ടുകാർക്ക് ഏറെ ആശ്വാസകരമായി മാറിയത്.
എന്നാൽ ഈ ബസ് പോകുന്ന ഇടസമയങ്ങളിൽ യാത്ര ചെയ്യു ന്നതിനാണ് ബുദ്ധിമുട്ടുണ്ടാവു ന്നത്. കോഴിക്കോട് നിന്നും കൂ രാച്ചുണ്ട് വഴി കല്ലാനോടിന് പോ കുന്ന ബസുകൾ പലതും ഇടസ മയങ്ങളിൽ ട്രിപ്പ് മുടക്കുന്ന നട പടി ഒഴിവാക്കിയാൽ യാത്രാക്ലേ ശത്തിന് ഒരു പരിധിവരെ ആശ്വാ സം ലഭിക്കുമെന്നാണ് നാട്ടുകാ ർ പറയുന്നത്.
കല്ലാനോട് പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാർഥികൾ, അധ്യാപകർ മറ്റു ജീവനക്കാർ എന്നിവരെല്ലാം ഇതുമൂലം ബു ദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പൊ തുഗതാഗത സൗകര്യം ഉറപ്പാ ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധി കാരികൾ തയാറാകണമെന്നാണ് കല്ലാനോട് എട്ടാം വാർഡ് കോ ൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡന്റ് തോമസ് കു മ്പുക്കൽ അധ്യക്ഷത വഹിച്ചു. ജോൺസൺ എട്ടിയിൽ, ഷാജൻ കടുകൻമാക്കൽ, തോമസ് കിഴ ക്കേവീട്ടിൽ, വാർഡ് മെമ്പർ അ രുൺ ജോസ്, സണ്ണി മാളിയേക്കൽ, ജോസ് വട്ടുകുളം, സന്ദീപ് ക ളപ്പുരയ്ക്കൽ എന്നിവർ പ്രസം ഗിച്ചു.

Comments
Post a Comment