ബാലുശ്ശേരിയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

 


ബാലുശ്ശേരി: അതിഥി തൊഴിലാളി കുത്തേറ്റ്മരിച്ചു. ജാർഖണ്ഡ് സ്വദേശി പരമേശ്വർ (25) ആണ് മരിച്ചത്. നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

ഏകരൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കമാണ് മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ബാലുശ്ശേരി പോലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കൂടെ താമസിക്കുന്ന ഏഴോളം പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി ഐ പി ടി പി ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി