യുവതി കിണറ്റിൽ ചാടിയെന്ന് സോണി അറിയുന്നത് മറ്റൊരു രക്ഷാപ്രവർത്തനം കഴിഞ്ഞ് മടങ്ങവേ, ഒട്ടും കാത്തു നിൽക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങി; നോവായി ഫയർമാൻ.

 


കൊല്ലം:   നാടിനും സഹപ്രവർത്തകർക്കും തീരാ നോവായി സോണി കൊട്ടാരക്കരയിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ കിണർ ഇടിഞ്ഞുവീണ് മരിച്ച ഫയർമാൻ സോണി എസ് കുമാർ. സംഭവം നടന്ന മുണ്ടുപാറയിലേക്ക് സോണി എസ് കുമാർ എത്തുന്നത് മറ്റൊരു രക്ഷപ്രവർത്തനം കഴിഞ്ഞായിരുന്നു. സ്നേഹ നിധിയായ ഉദ്യോഗസ്ഥനെയാണ് നഷ്‌ടമായതെന്ന് സഹപ്രവർത്തകർ ഓർമിക്കുന്നു.

8 വർഷം മുൻപാണ് കേരള ഫയർഫോഴ്സിൽ സോണി എസ് കുമാർ ജോലിയിൽ പ്രവേശിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെ ഇളമാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിന് സോണി എസ് കുമാറും ആറംഗ സംഘവും യാത്ര തിരിച്ചു. 12 മണിയോടെ അവിടുത്തെ 2 ഇടങ്ങളിലെയും രക്ഷാപ്രവർത്തനം പൂർത്തിയാക്കി കൊട്ടാരക്കരയിലേക്ക് മടങ്ങി വരുമ്പോഴാണ് കടപ്പാക്കട ഫയർ സ്റ്റേഷനിൽ നിന്ന് സോണി എസ് കുമാറിനും സംഘത്തിനും മറ്റൊരു ഫോൺവിളി എത്തുന്നത്.

മുണ്ടുപാറയിൽ ഒരു സ്ത്രീ കിണറ്റിൽ വീണുവെന്നായിരുന്നു സന്ദേശം. ഒട്ടും കാത്തു നിൽക്കാതെ സംഭവസ്ഥലത്തേക്ക് സോണിയും സംഘവും യാത്ര തിരിച്ചു. കിണറ്റിൽ ചാടിയ അർച്ചനയെ രക്ഷിക്കാനായി സോണി കിണറ്റിൽ ഇറങ്ങി.

രക്ഷാപ്രവർത്തനം വിജയകരമായി പുരോഗമിക്കുന്നതിനിടെയാണ് വിധി മരണത്തിന്റെ രൂപത്തിൽ സോണി എസ് കുമാറിനെ തേടി എത്തുന്നത്. കിണറിന്റെ കൈവരികൾ ഇടിഞ്ഞ് സോണിയുടെ മുകളിലേക്ക് വീണു. എന്തു ചെയ്യണമെന്ന് അറിയാതെ ഒപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകർ നിശ്ചലരരായി. സോണി എസ് കുമാറിനെ അധികം വൈകാതെ പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കർമ്മ നിരതനും, സ്നേഹധിയുമായ സഹപ്രവർത്തകനുമായിരുന്നു സോണി എസ് കുമാറെന്ന് സഹപ്രവർത്തകർ പറയുന്നു. തലയ്ക്ക് ഏറ്റ ഗുരുതര പരുക്കാണ് സോണി എസ് കുമാറിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി