പേരാമ്പ്രയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി
പേരാമ്പ്ര: പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി. പേരാമ്പ്ര ആലോകൂട്ടത്തിൽ അഭിനവിനെയാണ് (16) സീനിയർ വിദ്യാർത്ഥികൾ കൂട്ടമായി മർദ്ദിച്ചത്.
സീനിയർ വിദ്യാർത്ഥികൾ അഭിനവിനെ വിളിച്ചപ്പോൾ അടുത്തേക്ക് ചെല്ലാതിരുന്നതാണ് മർദ്ദനത്തിന് കാരണമെന്ന് അഭിനവ് പറഞ്ഞു. സ്കൂൾ വിട്ടതിനുശേഷം ആണ് മർദിച്ചത്. സീനിയർ വിദ്യാർത്ഥികൾ കൂട്ടംചേർന്ന് അഭിനവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് അഭിനവ് വീണപ്പോൾ നിലത്തിട്ട് ചവിട്ടുകയും തോളെല്ലിന് പരിക്കേൽക്കുകയും ചെയ്തു. അഭിനവിന്റെ കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾക്കും മർദ്ദനമേറ്റുണ്ട്. അഭിനവിനെ സഹപാഠികളാണ് പേരാമ്പ്രയിലെ എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂളധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ഇവർ പരാതി പൊലീസിന് കൈമാറുകയും പൊലീസ് അഭിനവിന്റെ മൊഴിയെടുക്കുകയും ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണ്.

Comments
Post a Comment