കുടുംബശ്രീ വനിതകൾ കൂട്ടത്തോടെ സ്വകാര്യബസ് കണ്ടക്ടർ ജോലിക്ക്

 

(കണ്ടക്ടർമാരാകാൻ തയ്യാറായ വീട്ടമ്മമാർ പരിശീലന ക്ലാസിൽ)

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീ വനിതകൾ സ്വകാര്യബസ് കണ്ടക്ടർ ജോലിക്ക് ഇറങ്ങുന്നു. കോഴി ക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായ ത്തിലെ നായർകുഴി സിഡിഎസിനു കീ ഴിലുള്ള കുടുംബശ്രീ അംഗങ്ങളാണ് ക ണ്ടക്ടർ ജോലിക്ക് ഇറങ്ങുന്നത്. പതിനാ റുപേർക്ക് കഴിഞ്ഞ ദിവസം ബസുടമ കൾ പങ്കെടുത്ത യോഗത്തിൽ ക്ലാസ് ന ൽകി. ഇവർക്ക് അടുത്ത ദിവസങ്ങളിൽ ബസുകളിൽ പരിശീലനം നൽകും. ഇ രുപത്തഞ്ച് അംഗങ്ങൾക്ക് ഈ ജോലി യിൽ പരിശീലനം നൽകാനാണ് തീരു മാനം. ഇവർക്കെല്ലാം ജോലി നൽകാ മെന്ന് ബസ് ഉടമകൾ വ്യക്തമാക്കിയി ട്ടുണ്ട്.

സ്ത്രീകൾ എല്ലാ ജോലിയും ചെ യ്യുന്ന സാഹചര്യത്തിലാണ് കണ്ടക്ടർ ജോലിയിലേക്കും വീട്ടമ്മമാർ ഇറങ്ങു ന്നത്. 35 വയസു മുതൽ അമ്പതു വയസുവരെയുള്ളവരാണ് ഇപ്പോൾ ജോലി ക്കായി മുന്നോട്ടുവന്നിട്ടുള്ളത്. തുണി ക്കടകളിലും മറ്റു കടകളിലും ജോലിക്ക് നിന്നാൽ സ്ത്രീകൾക്ക് തുച്ഛമായ കൂലി യാണ് ലഭിക്കുന്നത്. ദിവസം മുന്നൂറം നാന്നൂറും രൂപയാണ് കൂലി.എന്നാൽ ക ണ്ടക്ടർമാർക്ക് 800 മുതൽ 1500 രൂപവരെ കൂലി ലഭിക്കുന്നതായി നായർകുഴി സിഡിഎസ് ചെയർപേ ഴ്‌സൺ എൻ.പി. ക മല പറഞ്ഞു. ഇതാ ണ് ഈ ജോലിയി ലേക്ക് കടക്കാൻ വ നിതകളെ പ്രേരിപ്പി ച്ചത്.

ഉൾനാടൻ റൂട്ടുക ളിൽ മിനി ബസുക ളും ഇപ്പോൾ ധാരാ ളം സർവീസ് നട ത്തുന്നുണ്ട്. അതി നാൽ ജോലി സാ ധ്യത കൂടുതലാണ്. കെഎസ്ആർടിസിബസുകളിൽ വനി തകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും സ്വ കാര്യ ബസ് രംഗത്തേക്ക് വനിതകൾ കു ട്ടത്തോടെ വരുന്നുവെന്ന പ്രത്യേകത ഇ തിനുണ്ട്. പരിശീലന പരിപാടി ചാത്ത മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. എൻ.പി കമല അധ്യക്ഷത വഹിച്ചു. ബസ് ഓണേഴ്‌സ്‌ അസാസിയേഷൻ മാ വൂർ മേഖലാ സെക്രട്ടറി പി.ടി. ബഷീർ പ്രസംഗിച്ചു.

ഓട്ടേറെ പദ്ധതികൾ നടപ്പാക്കി സം സ്ഥാനത്ത് ശ്രദ്ധേയമായ കുടുംബശ്രീ സിഡിഎസാണ് നായർകുഴിയിലേത്. ചിരട്ടകൊണ്ട് കരകൗശല വസ്‌തുക്കൾ നിർമിക്കുന്ന ഒരു യൂണിറ്റ് ഇവർക്കുണ്ട്. 20 വനിതകളാണ് ജീവനക്കാർ. കരകൗ ശല വസ്തു‌ക്കൾ നിർമിച്ച് ഗൾഫിലേ ക്ക് വരെ ഇവിടെനിന്ന് കയറ്റി അയ യ്ക്കുന്നുണ്ട്.

അരീക്കുളങ്ങര ക്ഷേത്രത്തിനുസമീ പം മൂന്നുവർഷമായി ഈ യൂണിറ്റ് പ്ര വർത്തിച്ചുവരുന്നു. വെളിച്ചെണ്ണ മിൽ, റൈസ് മിൽ, ബ്യൂട്ടി പാർലർ, മൺപാ ത്ര നിർമാണ യൂണിറ്റ്, ടെയ്‌ലറിംഗ് യു ണിറ്റ് എന്നിവയും നടത്തിവരുന്നു. സീ സണിൽ ചെണ്ടുമല്ലി കൃഷി, പച്ചക്കറി കൃഷി എന്നിവയും നടത്തിവരുന്നുണ്ട്. ഉത്പന്നങ്ങൾക്ക് ഐഎസ്ഐ സർട്ടി ഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് എൻ.പി. കമ ല പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി