രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

  


പാലക്കാട്:   പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംകാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടൻ തോക്കും കണ്ടെടുത്തിട്ടുണ്ട് . നിതിൻ്റെ മൃതദേഹം  വീട്ടിലും  ബിനുവൻ്റെ മൃതദേഹം സമീപത്തുള്ള റോഡിലാണ്  കണ്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിതിൻ്റെ വീട്ടിലേക്ക് ബിനു എത്തുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നുവെന്നും അതിനിടെ സംഭവിച്ചതാണെന്നുമാണ് പ്രാഥമിക വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി അജിത് കുമാർ സംഭവസ്ഥലത്ത് എത്തി. പ്രദേശവാസികളിൽ ഒരാൾ ജോലി കഴിഞ്ഞു വരുമ്പോഴാണ് ബിനുവിൻ്റെ മൃതദേഹം കാണുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി