വയറിങ് ജോലിക്കിടെ യുവ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചു

 


കായക്കൊടി ∶ നിര്‍മാണം പുരോഗമിക്കുന്ന വീട്ടില്‍ വയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവ ഇലക്ട്രീഷ്യന്‍ മരിച്ചു. ഈച്ചക്കുന്ന് സ്വദേശിയായ അഖിലേഷ് (27) ആണ് ദുരന്തത്തിൽ മരിച്ചത്.

വീട്ടില്‍ ജോലിനടത്തുന്നതിനിടെ ഉപയോഗിച്ചിരുന്ന ഡ്രില്ലിംഗ് മെഷീനില്‍നിന്നാണ് വൈദ്യുതാഘാതം ഉണ്ടായത്. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഗുരുതരാവസ്ഥയിലൽ ആയ അഖിലേഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂര്‍ത്തിയാക്കിയതിന് ശേഷം നാളെ മൃതദേഹം സംസ്കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി