ഉദ്ഘാടനത്തിനു സജ്ജമായ റോപ്പ് ഫെൻസിംഗ് കാട്ടാന തകർത്തു

 


മാനന്തവാടി: നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനു സജ്ജമാക്കിയ റോപ്പ് ഫെൻസിംഗ് കാട്ടാന തക ർത്തു. നഗരസഭയിലെ കുറുവ ഡിവി ഷനിൽ ചാലിക്കൽ ഭാഗത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.

പാൽവെളിച്ചം മുതൽ കൂടൽക്കടവ് വരെ വനാതിർത്തിയിൽ 3.5 കോ ടി രൂപ മുടക്കി നിർമിച്ചു വേലിയുടെ 12 മീറ്ററോളം ഭാഗമാണ് ഒറ്റരാത്രിയി ൽ ആന തകർത്തത്. റോപ്പ് ഫെൻ സിംഗ് ഉദ്ഘാടനം 18ന് നടത്താനിരി ക്കയായിരുന്നു.

തകർത്ത ഭാഗത്തുകൂടി കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടാന വലി യ നാശം വരുത്തി. പ്രദേശത്തെ ശാ ന്ത, പ്രസാദ്, സനിൽ, തോമസ്, ലാ സർ, ആഞ്ചലോ എന്നിവരുടെ കൃഷി കളാണ് നശിപ്പിച്ചത്. കഴിഞ്ഞ ഏപ്രി ലിൽ കൂടൽക്കടവ് ഭാഗത്തും മെയി ൽ പാൽവെളിച്ചത്തും റോപ്പ് ഫെൻസിംഗ് കാട്ടാന തകർത്തിരുന്നു. പ്ര വൃത്തി നടത്തുന്നതിനിടെ വേലിയു ടെ രണ്ട് തൂൺ ആന തകർക്കുകയു ണ്ടായി. 2017ൽ നാട്ടുകാരുടെ നിരന്ത ര സമ്മർദത്തെത്തുടർന്നാണ് റോപ്പ് ഫെൻസിംഗ് പദ്ധതിക്ക് അനുമതി യായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി