കൂടരഞ്ഞിയിൽ കിണറ്റിൽ അകപ്പെട്ട പുലിയെ കെണിയിൽ കുടുക്കി പിടികൂടി

  


കൂടരഞ്ഞി : കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആൾമറ ഇല്ലാത്ത പൊട്ടക്കിണറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു പുലി കുടുങ്ങിയത്. ഏത് ജീവിയാണ് കിണറ്റിലുള്ളതെന്ന് ആദ്യം കണ്ടെത്താനായിരുന്നില്ല. തുടർന്ന് വീഡിയോ ക്യാമറയും വനം വകുപ്പിന്റെ രാത്രിക്കാഴ്ചയുള്ള സ്റ്റിൽ ക്യാമറയും പ്രത്യേകമായി സജ്ജീകരിച്ച് കിണറ്റിൽ ഇറക്കുകയായിരുന്നു. ഇരയായി ഒരു കോഴിയേയും വെച്ചിരുന്നു. പുറത്തെത്തി ജീവി കോഴിയെ പിടിച്ചുകൊണ്ടുപോകുന്നത് ക്യാമറയിൽ പതിഞ്ഞതോടെ കുടുങ്ങിയത് പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്നാണ് പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചത്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരും ഫയർഫോഴ്സും ചേർന്ന് കൂട് കിണറ്റിലേക്ക് ഇറക്കി കെണിയൊരുക്കുകയായിരുന്നു. ഇതിലാണ് പുലി കുടുങ്ങിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി