തൊഴിൽ തട്ടിപ്പിന് ഇരയായി സൗദിയിൽ കുടുങ്ങിയ നാദാപുരം സ്വദേശിയായ യുവാവ് തിരിച്ചെത്തി
നാദാപുരം: വിസ തട്ടിപ്പിന് ഇരയായി സൗദിയിൽ കുടുങ്ങിയ നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ ചിയൂർ നിവാസി ഹൃത്തിക് രാജിന് ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി. ദുൽഖിഫി ലിന്റെ ഇടപെടലിൽ നാട്ടിൽ തിരി ച്ചെത്തി. നാദാപുരം ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ടും മണ്ഡലം യൂത്ത് കോൺ ഗ്രസ് പ്രസിഡന്റ് രൂപേഷ് കിഴക്കേ ടത്തുമാണ് ഈ വിഷയം ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖി ഫിലിന്റ ശ്രദ്ധയിൽപ്പെടുത്തിയത്.
ഹൃത്തിക് രാജ് സൗദിയിൽ കുടു ങ്ങിയ വിവരം അറിഞ്ഞ ഉടൻ ഹൃ ത്തിക്കിൻ്റെ പരാതി സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറി. പരാതി അന്വേഷിക്കാൻ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ അഷ്റഫിനെ ചുമതല പ്പെടുത്തി. എന്നാൽ കമ്പനി അറബിക്ക് പണം കൊ ടുക്കാനുള്ള താത്പ ര്യം കാണിച്ചില്ല. ഇതോടെ പരാതി ക്കാരന്റെ മോചനം വൈകുമെന്ന് കണ്ട പ്പോൾ ദുൽ ഖി ഫിൽ സൗദിയിൽ ഉള്ള സുഹൃത്തുക്കളായ നൗഫൽ പാ റക്കുന്ന്, മുഹമ്മദ് ഇക്ബാൽ റഷീദ്കുളത്തറ എന്നിവ രെ ബന്ധപ്പെട്ടു. ഇവരുടെ നേതൃത്വത്തിൽ ഋതി ക്കിന് നാട്ടിലേക്ക് തിരികെവരാൻ ആവശ്യമായ സഹായം ചെയ്ത് കൊ ടുത്തു.
കമ്പനി ആവശ്യപ്പെട്ട ഒരുല ക്ഷംരൂപ ഇവർ നൽകുകയും ഹൃ ത്തിക്കിന് നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചു. ഹൃത്തികിനെ റിക്രൂട്ട്മെന്റ് ചെയ്ത കമ്പനി കോഴിക്കോ ട് ടൗണിൽ പ്രവർത്തിക്കുന്ന കമ്പ നിയാണ്.
ഈ സ്ഥാപനം ഒട്ടേറെപ്പേരാ ണ് ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.

Comments
Post a Comment