കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചു നൽകി ബസ് ജീവനക്കാരൻ മാതൃകയായി
പെരുവണ്ണാമൂഴി : പേരാമ്പ്ര പെരുവണ്ണാമൂഴി റൂട്ടിലോടുന്ന MPG ബസിൽ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചു നൽകി ബസ് ജീവനക്കാരൻ മാതൃകയായി .പേരാമ്പ്രയിലേക്കുള്ള യാത്രാ മധ്യേ ബസ് യാത്രക്കാരിയായ പട്ടാണിപ്പാറ സ്വദേശിനിയുടെ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്. കുറ്റ്യാടിയിൽ എത്തിയപ്പോൾ ആണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം ഉടമസ്ഥ അറിയുന്നത്. ഉടനെ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ചത് പ്രകാരം പെരുവണ്ണാമൂഴി പോലീസ് ബസ് ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് ബസ്സിൽ നിന്നും കിട്ടിയ പേഴ്‌സ് ബസ് ജീവനക്കാരനായ വിനോദ് പെരുവണ്ണാമൂഴി സ്റ്റേഷനിൽ ഏൽപ്പികുയും പോലീസ് ഉടമസ്ഥരെ വിളിച്ചു വരുത്തി സ്റ്റേഷനിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വലിയ തുക അടങ്ങിയ പേഴ്‌സ് വിനോദ് ഉടമസ്ഥന് തിരിച്ചു നൽകി നാടിന് മാതൃകയായി.

Comments
Post a Comment