ഉപയോഗശൂന്യമായ കുളത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

 


കൊയിലാണ്ടി : പൂക്കാട് പഴയ ടെലിഫോൺ എക്സ്ചേഞ്ചിന്റെ പിന്നിലുള്ള ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.


അഴുകി തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധമാണ്. മൃതദേഹത്തിൻ്റെ കൂടെ തുണികളും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസം മുൻപ് പൂക്കാട് ഭാഗത്ത് ചില വീടുകള മോഷണം നടന്നിരുന്നു. മോഷണ സംഘത്തിൽ ഉൾപ്പെട്ടയുവാവിന്റേതാണോ മൃതദേഹമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി