കരിയാത്തും പാറയിൽ കോഴിക്കോട് റൂറൽ കേരള പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടന പഠന ക്യാമ്പ് സംഘടിപ്പിച്ചു
കൂരാച്ചുണ്ട് : കോഴിക്കോട് റൂറൽ അഡിഷണൽ എസ്.പി എ. പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജീഷ് ചേമേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സുനിൽ വി.പി അധ്യക്ഷത വഹിച്ചു. "വർത്തമാന കാലത്തിലെ സംഘടന" എന്ന വിഷയത്തിൽ KPA സംസ്ഥാന ജനറൽ സെക്രട്ടറി സുധീർഖാൻ.എ ക്ലാസ്സെടുത്തു. "സംഘടന പിന്നിട്ട നാൾവഴികൾ" എന്ന വിഷയത്തിൽ രഘുനാഥ് കെ പി ക്ലാസ് നയിച്ചു. KPA സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ജി.പി, പേരാമ്പ്ര DYSP സുനിൽകുമാർ. എൻ ,KPOA ജില്ല സെക്രട്ടറി ശിവദാസൻ വി.പി, കൂരാച്ചുണ്ട് പോലീസ് ഇൻസ്‌പെക്ടർ സുനിൽകുമാർ കെ.പി, തുടങ്ങിയവർ സംസാരിച്ചു. തോണിക്കടവ് അറ്റ്ലാന്റിക് ഇവ റിസോർട്ടിൽ വെച്ചാണ് സംഘടന പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

Comments
Post a Comment