കരിയാത്തുംപാറയിൽ വളർത്തുനായയുടെ നേർക്ക് അജ്‌ഞാത ജീവിയുടെ ആക്രമണം
കൂരാച്ചുണ്ട് : പഞ്ചായത്ത് 5-ാം വാർഡിലെ കരിയാത്തുംപാറ മീമുട്ടി മേഖലയിൽ വീട്ടുമുറ്റത്തെ ത്തിയ അജ്‌ഞാത ജീവി വളർ ത്തുനായയെ കടിച്ചു പരുക്കേൽ പിച്ചു. തിങ്കളാഴ്‌ച അര്‍ദ്ധരാത്രി പുതുപ്പറമ്പിൽ പി.എം.മാത്യുവി ന്റെ വീട്ടിലെ നായയുടെ കുര കേട്ട് കുടുംബാംഗങ്ങൾ ഉണർന്ന പ്പോഴാണു കഴുത്തിനു ഗുരുതര കടിയേറ്റ നിലയിൽ നായയെ കണ്ടത്. പിന്നീട്, വീടിന്റെ പുറ ത്ത് ലൈറ്റ് ഇട്ടിരുന്നു. പുലർച്ചെ 4നു വീണ്ടും ജീവി ആക്രമിച്ചു. നായയുടെ ചങ്ങല, കൂടിന്റെ കമ്പി ഉൾപ്പെടെ നശിപ്പിച്ച നില യിൽ കണ്ടെത്തി. കാൽപാടുക ളും ഉണ്ടായിരുന്നു. പുലിയാകാ മെന്നു വീട്ടുകാർ സംശയിക്കുന്നു
3 ദിവസം മുൻപും ഈ ജീവി വന്നിരുന്നു. 3 മാസം മുൻപും നാ യയെ ആക്രമിക്കാൻ ശ്രമിച്ചതാ യി കർഷകൻ പറഞ്ഞു. കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ അധിക്യ തർ സ്ഥലം സന്ദർശിച്ചു. രാത്രി പട്രോളിങ് ശക്തമാക്കുമെന്ന് അറിയിച്ചു. വന്യമ്യഗങ്ങളുടെ ശല്യം വർധിക്കുന്നതിനാൽ ജന ങ്ങൾക്കു രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയാണ്. അജ്‌ഞാത ജീവി പതിവായി ഈ മേഖലയിൽ ഇറങ്ങുന്നതിനാൽ കൂട് സ്‌ഥാപിക്കണമെന്നും ക്യാമറ വയ്ക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

Comments
Post a Comment