ഒരാഴ്ചയായി ഓഫീസിലെത്തുന്നില്ല, ഫോണും സ്വിച്ച് ഓഫ്; നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയുമായി യു.ഡി.എഫ്

 


നാദാപുരം: നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതിയുമായി യു.ഡി.എഫ്. സെക്രട്ടറി റിജുലാൽ ഒരാഴ്ചയായി പഞ്ചായത്ത് ഓഫീസിൽ എത്തുന്നില്ല. ഓഫീസ് ഫോണും പേഴ്‌സണൽ നമ്പറും സ്വിച്ച് ഓഫ് ആണെന്നുമാണ് യു.ഡി.എഫ് ആരോപണം.

വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നാദാപുരം പഞ്ചായത്തിൽ യു.ഡി.എഫ് പരാതി ഉയർത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സെക്രട്ടറിയെ സി.പി.എം ഭീഷണിപ്പെടുത്തിയെന്നാണ് യു.ഡി.എഫ് ആരോപണം.

റിജുലാൽ ഒരു അജ്ഞാതകേന്ദ്രത്തിലേക്ക് മാറിനിൽക്കുകയാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം. പഞ്ചായത്തിൽ നിന്നും ഫയലുകൾ അവിടെ എത്തിച്ചുനൽകുന്നതായി മനസിലായിട്ടുണ്ട്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് തങ്ങൾ നൽകിയ പരാതി പരിഗണിക്കാൻ താൽപര്യമില്ലാത്തതിനാലാണ് പഞ്ചായത്ത് സെക്രട്ടറി മാറിനിൽക്കുന്നതെന്നാണ് ആരോപണം.


പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് പോലും സെക്രട്ടറിയുമായി ബന്ധപ്പെടാനാകുന്നില്ല. മറ്റു പല നമ്പറുകളിൽനിന്നാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നത്. അത് ആരുടെയൊക്കെ നമ്പറുകളാണെന്ന് പരിശോധിക്കപ്പെടണം. വീട്ടിൽ പോയി അന്വേഷിച്ചിട്ടുപോലും അദ്ദേഹത്തെകുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ലെന്നും യു.ഡി.എഫ് ആരോപിച്ചു. രേഖകൾ സഹിതം ഹിയറിങ്ങിന്ഹാജരായിട്ടുപോലും വോട്ടർമാരെ ചേർക്കുന്നില്ലെന്നായിരുന്നു യു.ഡി.എഫ് ഉന്നയിച്ച പരാതി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി