ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയുടെ സ്വർണം തട്ടിയെടുത്തയാൾ പിടിയിൽ

 


കോഴിക്കോട്:  മൂന്നുദിവസം മുൻപ് ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് സ്ത്രീയോട് കൈവശമുള്ള 10 പവൻ സ്വർണം പണയം വെക്കാൻ സഹായിക്കാമെന്നേറ്റ് തട്ടിയെ ടുത്തയാൾ പിടിയിലായി. കാസർകോട് നീലേശ്വരം ഷനീർ മൻസിൽ ഷനീർ കോട്ട കുളത്തെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. വള യനാട് ക്ഷേത്രത്തിനുസമീപം താമസിക്കു ന്ന സ്ത്രീയോട് കുറഞ്ഞ പലിശനിരക്കിൽ പണയം വെച്ച് ബാങ്ക് നൽകുന്ന പണത്തേ ക്കാൾ കൂടുതൽ പണം നൽകാമെന്നേറ്റാണ് സ്വർണം വാങ്ങിയത്. ഫോൺ നമ്പറോ യഥാർഥ പേരോ വിലാസമോ അറിയാത്ത ആളെ വിശ്വസിച്ച് വീട്ടമ്മ കഴിഞ്ഞ വിജയ ദശമിനാളിൽ വളയനാട് ക്ഷേത്രത്തിന്റെ സമീപത്ത് വെച്ച് ആൾക്കൂട്ടത്തിൽനിന്നും സ്വർണം കൈമാറുകയായിരുന്നു.

സ്വർണം തൂക്കിനോക്കി ഉടൻ പണവു മായി വരാം എന്ന് വീട്ടമ്മയെ പറഞ്ഞു വി ശ്വസിപ്പിച്ചശേഷം സ്ഥലത്തുനിന്ന് പോയ പ്രതി ഫെയ്സ്ബുക്കിൽ വീട്ടമ്മയെ ബ്ലോ ക്ക് ചെയ്ത് മുങ്ങുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ്പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരായ ഷാജി, അരുൺ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ആതിര, ദിവാകരൻ എന്നിവരടങ്ങുന്ന സംഘം പ്രതിയെ രണ്ടു ദിവസത്തിനുശേഷം ഒക്ടോബർ നാലിന് നീ ലേശ്വരത്തുനിന്ന് കസ്റ്റഡിയിലെടുത്തു. വീട്ട മ്മയുടെ അമ്മയുടെ താലിമാലയുൾപ്പെടെ യുള്ള സ്വർണം മുഴുവനായി കണ്ടെത്താനാ യി. പ്രതിയുടെ പേരിൽ നീലേശ്വരം പോലീ സിൽ മോഷണക്കേസുള്ളതായി പോലീസ് പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി