പേരാമ്പ്രയിൽ ടൗണിൽ ഇന്ന് വൈകുന്നേരം എൽ.ഡി.എഫിന്റെ പ്രതിഷേധ റാലി

 


പേരാമ്പ്ര: പേരാമ്പ്രയിൽ യു.ഡി.എഫ്ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദിനെ ആക്രമിച്ചെന്ന് ആരോപണം. ഹർത്താലിന്റെ ഭാഗമായി ബി.ആർ.സി അടപ്പിക്കാനായെത്തിയ കോൺഗ്രസ് പ്രവർത്തകരുടെ നടപടിയെ പ്രസിഡന്റ് ചോദ്യം ചെയ്യുകയും ഇത് കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.

കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം പേരാമ്പ്രയിൽ എൽ.ഡി.എഫ് പ്രതിഷേധ റാലി നടത്തും. സി.കെ.ജി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്നലെ രാത്രിയിൽ പേരാമ്പ്രയിൽ വൻ സംഘർഷം ഉടലെടുത്തിരുന്നു. ഇതേത്തുടർന്ന് യു.ഡി.എഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

തെരഞ്ഞെടുപ്പിൽ ആകെയുള്ള ആറ് ജനറൽ സീറ്റുകളിൽ അഞ്ചെണ്ണം എസ്.എഫ്.ഐ ജയിച്ചെങ്കിലും ചെയർമാൻ സ്ഥാനം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്‌തത്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി