ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖലെ സമ്മേളനം അഡ്വ പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.

 


കൂരാച്ചുണ്ട് : ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖലെ സമ്മേളനം സ : പുഷ്പൻ നഗറിൽ (ചെമ്മാച്ചേൽ ഓഡിറ്റോറിയം) ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ് അംഗം അഡ്വ പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. സോണറ്റ് വി എസ്, ഹസീന വി കെ, പ്രവീൺ സെബാസ്റ്റിൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനത്തെ നിയന്ത്രിച്ചു. രക്ത സാഷി പ്രമേയം പ്രവീൺ സെബാസ്റ്റിനും അനുശോചന പ്രമേയം പൊന്നു ഗോപിയും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ടി സരുൺ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് അദിത്ത്, ബ്ലോക്ക് കമ്മിറ്റി അംഗം അഭിനന്ദ് കാവിൽ എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ കൂരാചുണ്ട് മേഖല കമ്മിറ്റിയുടെ പുതിയ സെക്രട്ടറി അയി ജസ്റ്റിൻ ജോൺ, പ്രസിഡണ്ടായി സോണറ്റ് വി എസ്, ട്രഷറർ ആയി അശ്വിൻ ശശി, വൈസ് പ്രസിഡണ്ടുമാരായി ദീപ ജിനേഷ്, ഷഫീർ കെ.എം, ജോയിൻ്റ് സെക്രട്ടറിമാരായി അരുൺ പി ബാബു, നന്ദകിഷോർ സി പി എന്നിവരെയും തിരഞ്ഞെടുത്തു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി