പേരാമ്പ്രയിൽ വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

 


പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂർ മൃഗാശുപത്രിക്ക് മുന്നിൽ ഇന്ന് ഉച്ചക്ക് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രാമല്ലൂർ സ്വദേശികളായ എടക്കണ്ടി റയീസ് (കുട്ടൻ ),  ഭാര്യക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ പരിക്ക് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

​അഞ്ചാംപീടികയിൽ നിന്നും പേരാമ്പ്രയിലേക്ക് വരികയായിരുന്ന സ്കൂട്ടറിൽ, പേരാമ്പ്ര ഭാഗത്ത് നിന്നും മേപ്പയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ നാട്ടുകാരും അതുവഴി യാത്ര ചെയ്തവരും ചേർന്ന് ഉടൻതന്നെ പേരാമ്പ്രയിലെ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നില ഗുരുതരമായതിനാൽ ഉടൻതന്നെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. മറ്റേയാൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിരീക്ഷണത്തിലാണ്.

​അപകടത്തിന് കാരണമായ കാർ അമിതവേഗതയിലായിരുന്നെന്നും, നിയന്ത്രണം വിട്ടാണ് ഓടിച്ചിരുന്നതെന്നും പരിസരവാസികൾ പറയുന്നു. ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ച കാർ ഡ്രൈവറെ വഴിയിൽ വെച്ച് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. അമിതവേഗതയിൽ അപകടം വരുത്തിയ കാർ ഡ്രൈവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി