പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച് എസ്എസ് സിൻ്റെ കരുത്തിൽ മുക്കവും കുളത്തുവ യൽ സെന്റ് ജോർജ് എച്ച്എസ്എസ് സിൻ്റെ കരുത്തിൽ പേരാമ്പ്രയും കുതിക്കുന്നു.
കൂരാച്ചുണ്ട്: ജില്ലാ സ്‌കൂൾ കായി കമേള രണ്ടാംദിവസം പിന്നിട്ടപ്പോൾ മു ക്കം ഉപജില്ല 229 പോയിന്റുമായി കുതി പ്പു തുടരുന്നു. 147 പോയിൻ്റുമായി പേരാ മ്പ്ര ഉപജില്ല രണ്ടാംസ്‌ഥാനത്തും 43 പോ യിന്റുമായി ചേവായൂർ ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. 36 പോയിന്റുമായി കാഴിക്കോട് സിറ്റി ഉപജില്ലയും 35 35 0.10 യിന്റുമായി മേലടി ഉപജില്ലയും പിന്നിലു
29 സ്വർണവും 16 വെള്ളിയും 8 വെങ്ക ലവുമാണ് മുക്കം കൊയ്‌തത്. 15 സ്വർണ വും 12 വെള്ളിയും 11 വെങ്കലവുമാണ് പേരാമ്പ്രയുടെ സമ്പാദ്യം. 4 സ്വർണവും 5 വെള്ളിയും 5 വെങ്കലവുമാണ് ചേവാ യൂരിന്റെ കയ്യിലുള്ളത്.
മുക്കം ഉപജില്ലയുടെ കരുത്തായ പുല്ലുരാംപാറ സെന്റ് ജോസഫ്സ് എച്ച്എ സ്എസ്സാണ് സ്കൂളുകളിൽ 158 പോയി ന്റുമായി ഏറ്റവും മുന്നിൽ. 22 സ്വർണവും 14 വെള്ളിയും 6 വെങ്കലവും പുല്ലൂരാംപാ റക്കാർ നേടി.
പേരാമ്പ്ര ഉപജില്ലയിലെ കരുത്തായ കുളത്തുവ യൽ സെന്റ് ജോർജ് എച്ച്എസ്എസ് 79പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 10 സ്വർണവും 8 വെള്ളിയും 5 വെങ്കലവുമാണ് കുളത്തുവയലിന്റെ സമ്പാദ്യം. 32 പോയിന്റുമായി മേലടി ഉപജില്ലയിലെ മേപ്പയൂർ ജിവിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുണ്ട്. 4 സ്വർണവും 3 വെള്ളി യും 3 വെങ്കലവുമാണ് മേപ്പയൂരിനുള്ളത്. 28 പോയിന്റുമായി തലക്കുളത്തൂർ സി എംഎം എച്ച്എസ്എസും 18 പോയിന്റു മായി ദേവഗിരി സാവിയോ എച്ച്എസ്എ സും പിന്നിലുണ്ട്.
ജില്ലയുടെ കൗമാര കായിക താരങ്ങൾ ആരാണെന്ന് ഇന്നു വൈകിട്ട് അറിയാം.. മെഡിക്കൽ കോളജ് ഒളിംപ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന കായികമേളയുടെ ആദ്യ 2 ദിവ സങ്ങളിലായി 65 ഇനങ്ങളാണ് പൂർത്തി യായത്.
25 ഇനങ്ങളാണ് ഇനി പൂർത്തിയാ ക്കാനുള്ളത്. കായികമേളയുടെ സമാപന സമ്മേളനം ഇന്നു വൈകിട്ട് 5ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ലിന്റോ ജോസഫ് എംഎൽഎ വിജയികൾക്ക് ട്രോഫി നൽകും. കോർപ റേഷൻ സ്‌ഥിരംസമിതി അധ്യക്ഷ സി. രേഖ അധ്യക്ഷയാകും

Comments
Post a Comment