ബാലുശ്ശേരിയിൽ പതിനൊന്ന് വയസുകാരന് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

 





ബാലുശ്ശേരി: പതിനൊന്ന് വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂരിൽ കൊല്ലംപറമ്പ് വീട്ടിൽ ഫൈസൽ കെ(31) ആണ് അറസ്റ്റിലായത്. കുറ്റ്യാടി പാതിരിപ്പറ്റയിൽ നിന്നാണ് ബാലുശ്ശേരി പോലീസ് പ്രതിയെ പിടികൂടിയത്.

വാഹനത്തിൽ കറങ്ങി നടന്ന് വിദ്യാർത്ഥികളെ വലയിലാക്കി ലൈംഗിക അതിക്രമം നടത്തുന്നതാണ് ഇയാളുടെ രീതി. സമാനമായ രീതിയിലുള്ള അഞ്ചോളം കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്ന് പോലീസ് അറിയിച്ചു. ബാലുശ്ശേരി ഐപി എസ് എച്ച് ഒ ദിനേശ് ടി പിയുടെ നിർദ്ദേശപ്രകാരം എസ് ഐ ഗ്രീഷ്‌മ പി എസ്, .എസ് സിപിഒ മാരായ ഗോകുൽരാജ്, അനൂപ്, മുഹമ്മദ് ജംഷീദ്, ഡ്രൈവർ സിപിഒ ഷംസുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി