കക്കയം ഡാം സൈറ്റ് റോഡിൽ വീണ്ടും കടുവ

 



  
 കക്കയം ഡാം സൈറ്റ് റോഡിൽ പ്രദേശവാസിയാണ് കടുവയെ കണ്ടത്.  റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രദേശത്ത് തിരച്ചിൽ നടത്തുന്നു.

കക്കയം : ജില്ലയിലെ പ്രധാന വിനോദസഞ്ചാ രകേന്ദ്രവും വൈദ്യുതി ഉത്പാദനകേന്ദ്രവും സ്ഥിതിചെയ്യുന്ന കക്കയം മേഖലയിൽ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികൾ. വ്യാ ഴാഴ്ച രാത്രി എട്ടുമണിക്ക് ശേഷം ഡാംസൈറ്റ് റോഡിൽ ഏഴാംപാലത്തിന് സമീപത്തുവെച്ചാ ണ് വിദ്യാർഥിയായ കോയിക്കകുന്നേൽ ആഞ്ച സ് ജോൺസൺ കടുവയെ കണ്ടത്. റിസർവോ യറിന്റെ സമീപത്തെ വനത്തിൽ കടുവയുടെ സാ ന്നിധ്യം നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു. കഴി ഞ്ഞവർഷം സെപ്റ്റംബറിൽ കക്കയം ഡാം റി സർവോയറിലും കടുവയെ കണ്ടിരുന്നു. കഴിഞ്ഞ
സെപ്റ്റംബറിൽ വനംവകുപ്പ് വാച്ചർമാരും റോ ഡരികിൽ കടുവയെ കണ്ടിരുന്നു. കെഎസ്ഇ ബി, ഡാം സേഫ്റ്റി ജീവനക്കാർ മുൻപും പലത വണ ഈ മേഖലകളിൽ കടുവയെ കണ്ടിട്ടുണ്ട്. ഡാം സൈറ്റ് മേഖല സന്ദർശിക്കാൻ ഒട്ടേറെ വി നോദസഞ്ചാരികൾ എത്തുന്നുണ്ട്. മേഖലയിൽ കാവൽ ശക്തമാക്കി സഞ്ചാരികളുടെയും പ്രദേ ശവാസികളുടെയും സുരക്ഷ അധികൃതർ ഉറപ്പു വരുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. പ്രദേശ വാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെ ത്തിയ വനവകുപ്പ്, റാപ്പിഡ് റെസ്പോണ്‍സ് ടീം   അംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി