വിടപറഞ്ഞ കലാകാരൻ കൂമ്പാറ ബേബിയെ ജോൺസൺ പൂകമല അനുസ്മരിക്കുന്നു.

 പ്രിയ കലാകാരൻ കൂമ്പാറ ബേബിച്ചേട്ടന് കണ്ണീരോടെ വിട.  കൃസ്ത്യൻ ഭക്തിഗാന മേഖലയ്ക്ക് നിരവധി അനശ്വര ഗാനങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭയായ ബേബിച്ചേട്ടൻ്റെ വേർപാട് ഏവരെയും ദു:ഖത്തിലാഴ്ത്തുന്നുണ്ട്. ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്നും അദ്ദേഹത്തിൻ്റെ രചനയിലും ഈണത്തിലും പിറന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയിട്ടുള്ള ഗാനങ്ങളുടെ ഈരടികൾ കേൾക്കാറുണ്ട്. ആകാശവാണി പ്രോഗ്രാമുകൾ, നാടകരചന, സംവിധാനം, ചിത്രകാരൻ തുടങ്ങിയ മേഖലകളിലും സാന്നിധ്യം ഉറപ്പിച്ച കലാകാരനാണ് നമ്മുക്ക് നഷ്ടമായത്.ബേബി ച്ചേട്ടനൊപ്പം ആകാശവാണി പ്രോഗ്രാമിൽ പങ്കെടുക്കാനും, അദ്ദേഹത്തോടൊപ്പം മുൻകാലങ്ങളിൽ നാടക- സംഗീത പരിപാടികളിൽ സഹകരിക്കാൻ കഴിഞ്ഞതും ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ട്. പ്രിയ കലാകാരന് പ്രണാമം.

✒️ജോൺസൺ പൂകമല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി