ദീർഘദൂരത്തിൽ ഓടിയും നടന്നും വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി ശ്രേയാ ലക്ഷ്മി
ചക്കിട്ടപാറ: കുളത്തുവയൽ സെന്റ് ജോർജ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഇ. എസ്. ശ്രേയാ ലക്ഷ്മിയെ ഓടിത്തോൽപ്പിക്കാമെന്നു കരു തിയാൽ തെറ്റി. 1500, 3000 മീറ്റർ മത്സരങ്ങളൊക്കെ ശ്രേയാലക്ഷ്‌മി പുല്ലു പോലെ ഓടിത്തീർക്കും. നടന്നു തോൽപ്പിക്കാമെന്നു വിചാരിച്ചാലും സാധിക്കില്ല. ജി ല്ലാ സ്കൂൾ കായികമേളയി ൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗം 1500, 3000 ഓട്ടമ ത്സരങ്ങളിലും മൂന്നു കിലോ മീറ്റർ നടത്ത മത്സരത്തിലും ശ്രേയാലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം. മൂന്നു ഇനങ്ങളിൽ
സ്വർണം നേടി യ ശ്രേയാലക്ഷമി വ്യക്തിഗത ചാമ്പ്യനുമായി. ആ ദ്യമായി വ്യ ക്തിഗത ചാ മ്പ്യൻപട്ടം നേ ടിയതിന്റെ സ ന്തോഷത്തി ലാണ് ശ്രേ യാ ല ക്ഷ് മി യും കുടുംബ வ വും. സംസ്ഥാന സ്‌കൂൾ കാ യികമേളയും ഓടിക്കടന്ന് ദേ ശീയതല മേളയിൽ സ്വർണം നേടുകയെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ ക്ഷ്യം. വെറ്ററിനറി ജീവനക്കാ രനായ കുളത്തുവയൽ എട ത്തിൽ ഷിനോദിൻ്റെയും അഞ്ജുവിന്റെയും മകളാണ് ശ്രേയാലക്ഷ്‌മി. സഹോദര ൻ: ശിവറാംശങ്കർ.

Comments
Post a Comment