സ്കൂളിൽ കായികമേളയിൽ രണ്ടാം മെഡലുമായി അൽക്ക ഷിനോജ്
കൂരാച്ചുണ്ട്: തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ സെന്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് കോഴിക്കോടിന് വേണ്ടി സബ്ബ് ജൂനിയർ ഗേൾസിന്റെ 200 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡൽ നേടി.
200 മീറ്റർ ഓട്ടത്തിൽ നേരിയ വ്യത്യാസത്തിലാണ് അൽക്ക രണ്ടാംസ്ഥാനത്ത് ആയി പോയത്.
100 മീറ്റർ ഓട്ടത്തിലെ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയ ദേവപ്രിയ അടക്കമുള്ളവരെ പിന്തള്ളിയാണ് അൽക്ക രണ്ടാമത് എത്തിയെന്നതിനാൽ അൽക്കയുടെ ഈ നേട്ടത്തിനു പത്തരമാറ്റ് തിളക്കം.
കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

Comments
Post a Comment