പേരാമ്പ്ര ഉപജില്ലാ കായിക മേളയ്ക്ക് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കം
കല്ലാനോട് : പേരാമ്പ്ര ഉപജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന മേളയുടെ ഔപചാരികമായ ഉദ്ഘാടനം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിൻസി തോമസ് അധ്യക്ഷത വഹിച്ചു. പേരാമ്പ ഉപജില്ല എഇഒ കെ.വി.പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. ഫാ.ജിനോ ചുണ്ടയിൽ,
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിമിലി ബിജു, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, ഗ്രാമപഞ്ചായത്തംഗം അരുൺ ജോസ്, കല്ലാനോട് ഹയർസെക്കൻഡറി സ്കുൾ പ്രിൻസിപ്പൽ സജി കരോട്ട്, പിടിഎ പ്രസിഡന്റുമാരായ ഷാജി വലിയവീട്ടിൽ, ഷാജു നരിപ്പാറ, കെ.സി.ബിജു എന്നിവർ സംസാരിച്ചു.

Comments
Post a Comment