കൂരാച്ചുണ്ടിൽ ഇന്ന് പെയ്ത ശക്തമായ മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞു


കൂരാച്ചുണ്ട്: അതിശക്തമായ മഴയിൽ കൂരാച്ചുണ്ട് പതിയിൽ താമസിക്കുന്ന നടുപ്പറമ്പിൽ സുബൈദയുടെ വീടിൻ്റെ മതിലിടിഞ് റോഡിലേക്ക് വീണു ഗതാഗതം മുടങ്ങി. ഹൃദയാഘാതം മൂലം മകനും ക്യാൻസർ രോഗം മൂലം മരുമകളും അകാലത്തിൽ മരണമടഞ്ഞ സുബൈദ പറക്കമുറ്റാത്ത മൂന്ന് പേരമക്കളുമായി നാട്ടുകാരുടെ കാരുണ്യത്തിൽ കഴിഞ്ഞു വരികയാണ്. കഴിഞ്ഞ മാസമാണ് സുമനസുകളുടെ സഹായത്താൽ വീടിന്റെ മതിൽ പുതുക്കിപ്പണിഞ്ഞത്. അതാണ് ഇന്നലെ മഴയെടുത്തത്. ഇനിയെന്ത് എന്ന ചോദ്യവുമായി അധികാരികളുടെയും നാട്ടുകാരുടെയും മുന്നിൽ നിറകണ്ണുകളുമായി സുബൈദയുണ്ട്. അറുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി