മുതുകാട് കരിയർ ഗൈഡൻസ് സെന്ററിന് ഫർണ്ണീച്ചറുകൾ വിതരണം ചെയ്തു
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025- 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുതുകാട് നരേന്ദ്രദേവ് ഉന്നതിയിൽ കരിയർ ഗൈഡൻസ് സെന്ററിന് ഫർണ്ണീച്ചറുകൾ വിതരണം ചെയ്തു. 2 ലക്ഷം രൂപയാണ് ഫർണ്ണീച്ചർ വിതരണത്തിനു വേണ്ടി പഞ്ചായത്ത് വിനിയോഗിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.സുനിൽ ഉദ്‌ഘാടനം നിർവഹിച്ചു. സി.ഡി. എ സ് ചെയർ പേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പി.സി. സുരാജൻ,ഇ.കെ അനീഷ്,കെ. കെ ബിജു, സോനു അമ്പലക്കുന്ന് എന്നിവർ സംസാരിച്ചു.

Comments
Post a Comment