കൂരാച്ചുണ്ടിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേർന്നു
കൂരാച്ചുണ്ട്: പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷമുയർത്തിയ ചോദ്യങ്ങൾക്ക് മറുപടിയുമായി യു ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. കഴിഞ്ഞ പതിനഞ്ച് വര്ഷങ്ങളായി പഞ്ചായത്ത് ഭരണം കയ്യാളുന്ന യു ഡി എഫിനെ വിചാരണ ചെയ്തു കൊണ്ടായിരുന്നു കഴിഞ്ഞാഴ്ച പ്രതിപക്ഷ പാർട്ടികൾ കുറ്റവിചാരണ കാൽനട ജാഥാ പ്രചാരണം നടത്തിയത്. അവരുടെ ആക്ഷേപങ്ങൾക്കെല്ലാം അക്കമിട്ട് നിരത്തി മറുപടി പറഞ്ഞു കൊണ്ടായിരുന്നു യു ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം.
യു ഡി എഫ് കൺ വീനർ വിഎസ് ഹമീദ് സ്വാഗതം പറഞ്ഞു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജോസ് വെളിയത്ത് അദ്ധ്യക്ഷനായി. ജിനേഷ് മുതുകാട് യോഗപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഷാജു കാരക്കട, ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, വിൻസി തോമസ്, ആൻറണി പുതുകുന്നേൽ, ഡാർലി അബ്രഹാം, സിമിലി ബിജു, അരുൺ ജോസ്, റസീന യൂസുഫ്, ജെസ്സി ജോസഫ്, ആൻഡ്രൂസ് കട്ടിക്കാന, നിസാം കക്കയം, സൂപ്പി തെരുവത്ത്, അസീസ് വട്ടുകുനിയിൽ തുടങ്ങിയവർ സംസാരിച്ചു.
.


Comments
Post a Comment