പേരാമ്പ്രയിലെ പോലീസ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധിച്ചു


 കൂരാച്ചുണ്ട് : പേരാമ്പ്രയിൽ പോലീസ് ആക്രമണത്തിൽ  ഷാഫി പറമ്പിൽ.എം.പി, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കന്മാർക്കും പ്രവർത്തകർക്കും  ഗുരുതരമായ  പരിക്കേൽക്കാൻ ഉണ്ടായ സാഹചര്യത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അനീഷ് മറ്റത്തിൽ, ദീപു കിഴക്കേനകത്ത്, ലിബിൻ പാവത്തികുന്നേൽ, ജിജോ കപ്പലുമാക്കൽ, ഷാരോൺ ചാലിക്കോട്ടയിൽ, ബബീഷ്, ജിമ്മി വടക്കേകുന്നേൽ എന്നിവർ നേതൃത്വം നൽകി.


  

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി