ഗുരുനാഥൻമാരെ തേടി വാർധക്യത്തിൽ ഒരു അപൂർവയാത്ര




പെരിന്തൽമണ്ണ: പൂർവ വിദ്യാർഥി സംഗമങ്ങൾ നാടൊട്ടുക്ക് നട ക്കുന്നതിനിടയിൽ ഗുരുനാഥൻ മാരെ തേടി പൂർവ വിദ്യാർഥിയു ടെ വേറിട്ടയാത്ര ശ്രദ്ധേയമായി. ലോക അധ്യാപകദിനത്തോട നുബന്ധിച്ച് ഗുരുനാഥൻമാരെ തേടി ഹസൻ മീനാർക്കുഴിയാ ണ് വാർധക്യത്തിൽ യാത്ര തിരി ച്ചത്.

മീനാർക്കുഴിയിൽ റേഷൻക ട നടത്തുന്ന മുല്ലപ്പള്ളി ഹസനാ ണ് നാലര പതിറ്റാണ്ടിനു ശേഷം മക്കരപ്പറമ്പ ഗവൺമെന്റ് ഹൈ സ്‌കൂളിലെ തന്റെ പൂർവ അധ്യാ പകരെ അന്വേഷിച്ച് കഴിഞ്ഞ ദി വസം യാത്ര തിരിച്ചത്. 1981-ൽ പ ത്താം ക്ലാസ് കഴിഞ്ഞശേഷം ഹ സൻ മറ്റു വിദ്യാലയങ്ങളിൽ പഠി ക്കാനായി പോയിരുന്നില്ല. റേഷ ൻകടയും സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകു ന്നതിനിടെ 2019ലാണ് ഹസൻ്റെ ബാച്ചിലുള്ളവരുടെ സ്‌കൂൾ ഗ്രൂ പ്പ് ആരംഭിക്കുന്നത്.

സഹപാഠികളെയും മറ്റു പല രെയും ഗ്രൂപ്പുവഴി ബന്ധപ്പെടാ ൻ സാധിച്ചെങ്കിലും അന്നത്തെ അധ്യാപകരായ ഉണ്ണികൃഷ്ണ‌പി ള്ള, ഭാര്യ രാധാമണി, ജബലഭാ യി എന്നിവരെ കാണാൻ കഴി ഞ്ഞിരുന്നില്ല. അവരെ സന്ദർശി ക്കാൻ ദീർഘദൂര യാത്ര പോകാ ൻ കൂട്ടുകാരോടൊത്ത് ശ്രമിച്ചെ ങ്കിലും സാധിച്ചില്ല.

അവസാനം റേഷൻകട ഒഴിവു ള്ള ദിവസം നോക്കി തനിച്ച് യാ ത്ര പോകാൻ തീരുമാനിക്കുക യായിരുന്നു ഹസൻ. അങ്ങനെ ചെങ്ങന്നൂരിലെത്തി സോമൻ മാ സ്റ്ററെ കണ്ടു. പിന്നീട് അടൂരിലെ ത്തി അധ്യാപകരായ ഉണ്ണിക്യഷ്‌ണപിള്ള, രാധാമണി എന്നിവ രെയും സന്ദർശിച്ചു. വാർധക്യ ത്തിൻ്റെ അവശതകൾക്കിടയി ലും ഏറെ ദൂരം സഞ്ചരിച്ച് ഞങ്ങ ളെ കാണാനെത്തിയ പൂർവ വി ദ്യാർഥി ഹസനെ മുൻ അധ്യാപ കർ സ്വീകരിച്ചു. വിശേഷങ്ങൾ പ ങ്കുവച്ചു.

തുടർന്ന് രാധാമണി ടീച്ച റൂടെ കൂടെ കുറുവ സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന എലിസബത്തിനെ കാണാൻ പോയി. പിന്നീട് തിരുവനന്ത പുരത്തേക്കായി യാത്ര. അവി ടെ ശശി മാസ്റ്റർ ഹസനെ കാ ത്തിരിക്കുകയായിരുന്നു. ശ ശിമാഷുടെ വീട്ടിൽ ഹസൻ താമസിക്കുകയും ചെയ്തു‌. പിന്നീട് ജബലബായി ടീച്ചറെ യും സന്ദർശിച്ചാണ് ഹസൻ മ ടങ്ങിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി