കക്കയം പവർഹൗസ് പെൻസ്റ്റോക്ക് പൈപ്പ് നിർമാണത്തിന് ഭൂമി വിട്ടുനൽകിയവരുടെ നഷ്‌ടപരിഹാരം; ഒടുവിൽ പരിഹാരം
ഫോട്ടോ :( ഫയൽ ഫോട്ടോ) പ്രശ്നപരിഹാരത്തിനായി കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാരമിരുന്ന സമയത്ത്പ്രശ്നപരിഹാരിക്കാം എന്ന ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് കുരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. അമ്മദ് ഭൂവുടമ ലീല കൂവപൊയ്‌കയിലിന് നാരങ്ങാനീര് നൽകി നിരാഹാരസമരം അവസാനിപ്പിക്കുന്നു
ചൊവ്വാഴ്‌ച വില്ലേജ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ നികുതിശീട്ട് കൈമാറും നികുതി സ്വീകരിച്ച് കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ നഷ്ടപരിഹാരം ലഭ്യമാകാനുള്ള തടസ്സങ്ങൾ നീങ്ങും
കക്കയം: പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ സ്ഥലം നൽകിയ വർക്ക് ഒടുവിൽ നീതി.ചൊവ്വാഴ്ച രാവിലെ വില്ലേ ജ് ഓഫീസിൽ നടക്കുന്ന ചട ങ്ങിൽ നികുതിശീട്ട് കൈമാറും. കെ.എം. സച്ചിൻദേവ് എം എൽഎ, കൊയിലാണ്ടി തഹ സിൽദാർ ജയശ്രീ വാരിയർ, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉൾ പ്പടെയുള്ളവർ പങ്കെടുക്കുമെ ന്ന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസർ പി.വി. സുധി അറിയിച്ചു. നികുതി സ്വീകരിച്ച് കൈവശാവ കാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന തോടെ നഷ്ടപരിഹാരം ലഭ്യമാകാനുള്ള തടസ്സങ്ങൾ നീങ്ങും.
കക്കയം പവർഹൗ സിൽ പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ 2005-ൽ കെഎസ്ഇബി ക്ക് ഭൂമി കൈമാറിയ അഞ്ച് കുടുംബങ്ങൾ 20 വർഷത്തി നപ്പുറവും നികുതി അടയ്ക്കാനും നഷ്ടപരിഹാരത്തിനുമായി വിവിധ ഓഫീസുകൾ കയറിയിറ ങ്ങിയിട്ടും പരിഹാരമാവാത്തതി നെക്കുറിച്ച് മാതൃഭൂമി തുടർ ച്ചയായി വാർത്തനൽകി യിരുന്നു ഭൂവുടമസ്ഥർ കഴി ഞ്ഞ സെപ്റ്റംബർ 18-ന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുന്നിൽ നിരാ ഹാരസമരം ആരം ഭിച്ചിരുന്നു. സമരം ആരംഭിച്ചതോടെ വിഷ യത്തിൽ ഇടപെട്ട കളക്ടർ എത്രയുംവേഗത്തിൽ വിഷയത്തിന് പരിഹാരം കാണുമെന്ന് കൊയി ലാണ്ടി തഹസിൽദാർ ജയശ്രീ വാരിയർ മുഖേന സമരമിരിക്കു ന്ന ഭൂവുടമസ്ഥരെ അറിയിച്ചതി നെ തുടർന്നാണ് സമരം അവ സാനിപ്പിച്ചിരുന്നത്.
കെ.എം. സച്ചിൻദേവ് എം എൽഎയും കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. അമ്മതും പ്രശ്നപരിഹാരത്തിന് സജീവമായ ഇടപെടലുകൾ നട ത്തിയിരുന്നു.
✒️നിസാം കക്കയം

Comments
Post a Comment