പേരാമ്പ്രയിൽ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന




പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ കുട്ടോത്ത് കുഴിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തിഅഗ്‌നിരക്ഷാസേന.

ഇന്ന് രാവിലെ 11 മണിയോടെ കുട്ടോത്ത് അടങ്കുടികണ്ടി ബാലൻ നായരുടെ വീട്ടുവളപ്പിലെ കുഴിയിൽ കറവപ്പശു അകപ്പെടുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്ക ഓഫീസർ കെ.ടി റഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി കരയ്ക്കെടുത്തു.

അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥരായ വി.വിനീത്, പിആർ സത്യനാഥ്, കെ.രഗിനേഷ്, ബി. അശ്വിൻ, സി. കെ രതീഷ് എന്നിവരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി