ചക്കിട്ടപാറയിൽ അംബദ്ക്കർ സെറ്റിൽമെന്റ് വികസന പദ്ധതി
ചക്കിട്ടപാറ: പട്ടികവർഗ്ഗ ഉന്നതികളിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് പട്ടികവർഗ്ഗ വികസന വകുമുഖേന സർക്കാർ നടപ്പിലാക്കുന്ന അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതി ബഹുമാനപ്പെട്ട പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ.ശ്രീ ടി പി രാമകൃഷ്ണൻ അവറുകളുടെ ശുപാർശ യിൽ മേൽ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ കുളത്തൂർ, സീതപ്പാറ, സീതപ്പാറ മൂന്നാം ഉന്നതികളെ ഒരു ക്ലസ്റ്റർ ആയിക്കൊണ്ട് തിരഞ്ഞെടുത്ത് ഒരു കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്
ഈ സാഹചര്യത്തിൽ പട്ടിക വർഗ ഉന്നതിയുടെ വികസന പ്രവർത്തനത്തിന് ആവശ്യമായ പദ്ധതികൾ തെരഞ്ഞെടുക്കുന്നതിന് വേണ്ടി "അംബദ്ക്കർ സെറ്റിൽമെന്റ് വികസന പദ്ധതി പ്രോജക്ട് മീറ്റിംഗ് 2025- 26 "കുളത്തൂൻ ഉന്നതി സാംസ്കാരിക നിലയത്തിൽ വെച്ച് 2025 ഒക്ടോബർ 24 തീയതി രാവിലെ 10 30 ന് നടത്തപ്പെടുകയുണ്ടായി പ്രസ്തുത മീറ്റിംഗ് ഊര് മൂപ്പൻ ശ്രീ ബാലൻ തുവ്വക്കടവിൽ എന്നവരുടെ ആദ്യക്ഷയിൽ പേരാമ്പ്ര നിയോജകമണ്ഡലം എം.എൽ.എ ബഹുമാനപ്പെട്ട ശ്രീ ടി പി രാമകൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്തു
പ്രസ്തുത യോഗത്തിൽ ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ ശ്രീമതി ആർ സിന്ധു സ്വാഗതം പറഞ്ഞു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.സുനിൽ വാർഡ് മെമ്പർമാരായ ആലീസ് ടീച്ചർ , ബിന്ദു വത്സൻ പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ ഷമീർ എ സീതാപ്പാറ ഉന്നതി ഊര് മൂപ്പൻ ശ്രീ. കറുപ്പൻ എന്നിവർ സംസാരിച്ചു പ്രസ്തുത യോഗത്തിൽ കുളത്തൂർ,സീതപ്പാറ, സീതപ്പാറ ബ്ലോക്ക് ഉന്നതി നിവാസികളും പങ്കെടുത്തു.
പദ്ധതിയിൽ ഉന്നതിയുടെ വികസനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മറ്റുമുള്ള ചർച്ചകൾ നടക്കുകയും ഏജൻസിയായി ഗ്രാമപഞ്ചായത്ത് എൽ എസ് ഡി തിരഞ്ഞെടുക്കുകയും അതോടൊപ്പം തന്നെ പ്രസ്തുത പദ്ധതിയുടെ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.പദ്ധതിക്കു അന്തിമ രൂപം നൽകുന്നതാണ് കാലതാമസം കൂടാതെ ഊര് കൂട്ടം ചേരണമെന്നും സമയബന്ധിതമായി പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നു പ്രത്യാശിക്കുന്നകയും MLA യോഗത്തിൽ അറിയിച്ചു.

Comments
Post a Comment