കാട്ടുമൃഗ ശല്യത്തെ ചെറുക്കാൻ പുതിയ ഉല്പന്നം കണ്ടെത്തി പെരുവണ്ണാമൂഴി സ്വദേശി ജോൺസൺ
പെരുവണ്ണാമൂഴി: വന്യജീവികളിൽ നിന്ന് കർഷകർക്ക് രക്ഷനേടാൻ പുതിയ ഉല്പന്നം കണ്ടെത്തി ജോൺസൺ പെരുവണ്ണാമൂഴി. മലയോര മേഖലയിലും ഇടനാടുകളിലും ഇപ്പോൾ വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് കാരണം കർഷകർ വൻ ദുരിതത്തിലാണ്.
തന്റെ കൃഷിയിടത്തിൽ നട്ടുവളർത്തുന്ന ചേമ്പ്, ചേന, മരച്ചീനി തുടങ്ങിയ ഇടവിളകളും വാഴയും തെങ്ങും കവുങ്ങും ആന, പന്നി, കുരങ്ങ് ഉൾപ്പെടെയുള്ള മൃഗങ്ങൾ കാടിറങ്ങി എത്തി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഇതിന് കർഷകർ കെട്ടുന്ന വേലികൾ പോലും തകർത്താണ് കൃഷി നശിപ്പിക്കുന്നത്. ഇത്തരം കാട്ടുജീവികളുടെ വിളയാട്ടത്തിന് തടയിടാൻ പുതിയ ഉല്പന്നം തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് എംടെക് സ്ഥാപനത്തിൻ്റെ ഉടമ ഡോ. എം.എ. ജോൺസൺ.
കെവികെ പെരുവണ്ണമൂഴിയുടെ ആവശ്യം പ്രകാരം പുതിയ ടെക്നോളജി ഉൾപെടുത്തി നൂതന സാങ്കേതികവിദ്യയിൽ ഉൾപ്പെടുത്തി നൂതന സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഒരു ഫുൾ ഓട്ടോമാറ്റിക് മൾട്ടി ഫംഗ്ഷൻ ഇലക്ട്രോണിക് & മെക്കാനിക്കൽ പ്രോടെക്‌ടറാണിത്.
വൈകിട്ട് ഓട്ടോമാറ്റിക് ആയി ഓൺ ആയി രാവിലെ ഓഫ് ആകുകയും ഓരോ 10 മിനിറ്റ് നേരം കഴിഞ്ഞു ഓട്ടോമാറ്റിക് ആയി ഓൺ ആയി 20 സെക്കന്റ് ലൈറ്റ് സൗണ്ട് റൗണ്ടിൽ വർക്ക് ചെയ്‌ത് ഒഫ് ആകുന്നു. അതോടൊപ്പം 100 മിറ്റർ ലേസർ കൺട്രോൾ ശബ്‌ദം ഉയർത്തുന്നു 6 ചാനൽ.
നാളെ കാലത്ത് 10 മണിക്ക് പെരുവണ്ണാമുഴി എംടെക് ഇൻഡസ്ട്രീസിൽ നടക്കുന്ന ചടങ്ങിൽ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. രാതാകൃഷ്ണന് സ്കേർഡ്‌ജ് കൈമാറും.


Comments
Post a Comment