കൂരാച്ചുണ്ട് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാമും ജനറൽ സെക്രട്ടറി ജാക്‌സ് വർഗീസും കൂരാച്ചുണ്ട് പോലീസ് കരുതൽ തടങ്കലിൽ

 




കൂരാച്ചുണ്ട്: ലേഡീസ് ബാരക്ക് കെട്ടിടം ഉദ്ഘാടനത്തിന് കക്കയത്ത് എത്തുന്ന വനം - വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്ര നിനേതിരെ പ്രതിഷേധിക്കാൻ വന്ന കൂരാച്ചുണ്ട് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് നിസാമിനേയുംജനറൽ സെക്രട്ടറി ജാക്‌സ് വർഗീസിനെയും കൂരാച്ചുണ്ട് പോലീസ് കരിയാത്തുംപാറയിൽ വച്ച് കസ്റ്റഡിയിൽ എടുത്തു. 

കക്കയം ഡാം സൈറ്റ് റോഡിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ സൗരവേലി സ്ഥാപിക്കാത്തതും, കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലെ വികസനമില്ലായ്മയും,

ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ചത് കാരണമുണ്ടായ അപകടത്തിൽ മരണപ്പെട്ട റഷീദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാത്തതും, വനംവകുപ്പിന്റെ അനാവശ്യ ഇടപെടൽ കാരണം സ്വന്തം ഭൂമിയിൽ അവകാശം നഷ്ടപ്പെട്ട കർഷകർക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ്

 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം - പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന കക്കയം - മുതുകാട് റോഡ് യാഥാർഥ്യമാകാൻ 400 മീറ്ററോളം വനഭൂമി വിട്ടു കിട്ടാത്തതാണ് തടസമെന്നിരിക്കെ പരിഹാരം വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായ ജോലി ചെയ്യാനുള്ള സൗകര്യത്തിന് 92 ലക്ഷം മാറ്റി വെച്ച് കെട്ടിടം നിർമ്മിച്ചാൽ മാത്രം പോര സാർ മലയോര കർഷക ജനത കാലങ്ങളായി ആവശ്യപ്പെടുന്ന സൗരവേലി നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും, അല്ലാത്ത പക്ഷം സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയവും ജനറൽ സെക്രട്ടറി ജാക്സ് വർഗീസും അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി