ബാലുശ്ശേരി ഉപജില്ലയിലെ എഇഒയെ ഉപരോധിച്ച് എം എസ് എഫ് ബാലുശ്ശേരി, സംഘര്‍ഷം
ബാലുശ്ശേരി : ഉപജില്ലാ കലോത്സവങ്ങളുമായി ബന്ധപ്പെട്ട് ബാലുശ്ശേരി ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണം പിരിക്കാന്‍ ഉള്ള ശ്രമങ്ങളില്‍ നിന്നും അധികൃതര്‍ പിന്മാറണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് എം എസ് എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഇഒയെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.വിദ്യാര്‍ഥികളുടെ കലാ മേളകള്‍ക്ക് പണം പിരിക്കുന്നതില്‍ നിന്നും സര്‍ക്കാരും ഇദ്യോഗസ്ഥരും പിന്മാറിയില്ലെങ്കില്‍ ശക്തമായ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന താക്കീതായി ഉപരോധ സമരം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധത്തിന് അല്‍ത്താഫ് ,ഹുസൈന്‍, ഷാബില്‍ എടത്തില്‍, ആദില്‍ തിരുവോട് ,സിനാന്‍ കായണ്ണ, തസ്‌ന കൂരാച്ചുണ്ട്, ലദീദ തിരുവോട്, ഹിജാം ബാലുശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി

Comments
Post a Comment