കൂരാച്ചുണ്ട് ;കക്കയം സ്വദേശി ഷിൽജി ഷാജി ഇന്ത്യൻ ഫുട്ബോൾ ടീമിൽ
കക്കയം : ഖസാക്കിസ്ഥാനിൽ നടക്കുന്ന അണ്ടർ 20 വനിതാ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ കൂരാച്ചുണ്ട് കക്കയം സ്വദേശി ഷിൽജി ഷാജി ഇടം നേടി. ഒക്ടോബർ 25, 28 തീയതികളിലായി നടക്കുന്ന മത്സരത്തിൽ ഖസാക്കിസ്ഥാനുമായി തന്നെയാണ് ഇന്ത്യയുടെ മത്സരം. കേരളത്തിൽ നിന്ന് ടീമിൽ ഇടം നേടിയ ഏക മലയാളിയാണ് ഷിൽജി. പാലക്കാട് നടന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ടൂർണമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഷിൽജിയെ ബാംഗ്ലൂരിൽ നടക്കുന്ന ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരുന്നു. അവിടെ നിന്നാണ് ടീം സെലക്ഷൻ നടത്തിയത്. നേരത്തെ അണ്ടർ 17 വിഭാഗത്തിൽ ഇന്ത്യൻ വനിതാ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ ഷിൽജി ഷാജി സാഫ് കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 2022-23 ലെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ഷിൽജിക്കായിരുന്നു.

Comments
Post a Comment