ചക്കിട്ടപാറയിൽ നവീകരിച്ച കുടുംബശ്രീ ഹോട്ടൽ ഉദ്ഘാടനം ചെയ്തു
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കുടുംബശ്രീ വിശപ്പ് രഹിത ഹോട്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു. ബിന്ദു വത്സൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗളായ സി കെ ശശി, വിനിഷ ദിനേശൻ, വിനീത മനോജ്, ബിന്ദു സജി, എം എം പ്രദീപൻ, സി ഡി എസ് ചെയ്യർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ,വൈസ് ചെയർ പേഴ്സൻ മഞ്ജുഷ സനൽ എന്നിവർ സംസാരിച്ചു

Comments
Post a Comment