രണ്ട് ഷർട്ടുകൾക്ക് മുകളിലായി റെയിൻകോട്ടും, ലുങ്കിയും വേഷം; കുളത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല
കൊയിലാണ്ടി: പൂക്കാട് വീട്ടു പറമ്പിലെ ഉപയോഗ ശൂന്യമായ കുളത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. രണ്ടു ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം അഴുകി തുടങ്ങിയ നിലയാണ്. ഫോറൻസിക്ക്, ഡോഗ് സ്വാഡും, ഫിംഗർപ്രിന്റ് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
മധ്യവയസ് തോന്നിക്കുന്ന മൃതദേഹത്തിന് ഏകദേശം 163 സെ. മി. ഉയരം കണക്കാക്കുന്നു. നരകലർന്ന കുറ്റിമുടിയും താടിയുമാണുള്ളത്. രണ്ടു ഷർട്ടുകൾക്ക് മുകളിലായി പിസ്‌ത നിറത്തിലുള്ള റെയിൻകോട്ടും, ലുങ്കിയുമാണ് വേഷം. പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിന് പിന്നിൽ കുഞ്ഞിക്കുളങ്ങര ഹരിദാസന്റെ പറമ്പിലെ ഉപയോഗ ശൂന്യമായ കുളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസിനെ വിവരം അറിയിക്കേണ്ടതാണ്. ഫോൺ: 04962620236.

Comments
Post a Comment