മലയോര ഹൈവേ; പെരുവണ്ണാമൂഴി നീർപ്പാലത്തിനടുത്ത് പാതയൊരുക്കൽ പുരോഗമിക്കുന്നു.

 


പെരുവണ്ണാമൂഴി:  മലയോര ഹൈവേ പെരുവണ്ണാമൂഴി ചെമ്പ്ര റീച്ചിൽ പെരുവണ്ണാമൂഴി താഴത്തുവയലിൽ കനാൽ നീർപ്പാലത്തിനുതാഴെ പാതയൊരു ക്കൽ ജോലി അവസാനഘട്ടത്തിൽ. പെരുവണ്ണാമൂഴിയിൽനിന്ന് ചക്കിട്ടപാറയി ലേക്കുള്ള റോഡുവഴിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. നേരത്തേ യുള്ള റോഡ് 12 മീറ്ററാക്കി വീതി കൂട്ടുകയാണ്. താഴത്തുവയലിൽ കനാൽ നീർ പ്പാലമുള്ള സ്ഥലത്ത് റോഡ് എങ്ങനെ നിർമിക്കുമെന്നതിനെപ്പറ്റി വ്യത്യസ്ത അഭി പ്രായങ്ങൾ ആദ്യം നിലനിന്നിരുന്നു. കു റ്റ്യാടി ജലസേചനപദ്ധതിയിലെ കനാൽ നീർപ്പാലമുള്ളതിനാൽ വലിയ വാഹന ങ്ങൾക്ക് കടന്നുപോകാവുന്ന രീതിയിൽ റോഡ് നിർമിക്കുമ്പോൾ റോഡ് താ തേണ്ടിവരും.

ശക്തമായ മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമായതിനാൽ റോഡ് താഴ്ത്തുന്നത് ഒഴിവാക്കി നീർപ്പാലത്തിനു മുകളിലൂടെ മേൽപ്പാലം നിർമിക്കുന്നതി നെപ്പറ്റിയും ചർച്ചനടന്നിരുന്നു. എന്നാൽ, ഒടുവിൽ താഴത്തുകൂടിത്തന്നെ നിർമി ക്കാനാണ് തീരുമാനമായത്. നീർപ്പാലത്തി ന്റെ തൂണിന് ഇരുവശവുമായി വൺവേ രീതിയിലാണ് റോഡ് നിർമിക്കുന്നത്. ഒരു ഭാഗത്ത് മണ്ണെടുത്തുമാറ്റി താഴ്ത്തി റോഡ് നിർമിക്കുന്ന ജോലിയാണ് ഇപ്പോൾ നട ത്തുന്നത്. മഴക്കാലത്ത് വെള്ളം ഒഴിവാ ക്കാൻ അഴുക്കുചാലും നിർമിക്കുന്നുണ്ട്. നീർപ്പാലമുള്ള സ്ഥലത്തുനിന്ന് ചക്കിട്ടപാ റയിലേക്കുള്ള വഴിയിൽ കയറ്റമുള്ള ഭാഗം കൂടിയായിരുന്നു ഇത്. കയറ്റം പരമാവധി കുറച്ചാണ് പാതയൊരുക്കിയിട്ടുള്ളത്.


പെരുവണ്ണാമൂഴി ഹെൽത്ത് സെന്റർ മുതൽ ചക്കിട്ടപാറ ടൗണിൽ പഞ്ചായ ത്തോഫീസിന് അടുത്തുവരെയുള്ള ഭാ ഗത്ത് ടാറിങ് ഇതിനകം നടന്നുകഴിഞ്ഞു. ചക്കിട്ടപാറ ടൗണിൽ വീതികൂട്ടി അഴു ക്കുചാൽ നിർമിക്കുന്ന ജോലി പുരോ ഗമിക്കുകയാണ്. ചക്കിട്ടപാറ ടൗണിൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്ക ങ്ങളും ടൗണിലെ പ്രവൃത്തി വൈകിച്ചു. ചക്കിട്ടപാറ കവലവരെയുള്ള ഭാഗത്താ ണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. 31.46 കോടി രൂപ ചെലവിലാണ് പെരുവണ്ണാ മൂഴി-ചക്കിട്ടപാറ റീച്ചിൽ 5.55 കിലോമീ റ്റർ ദൂരത്തിൽ പ്രവൃത്തിനടക്കുന്നത്. കഴി ഞ്ഞ വർഷം മാർച്ച് 14-നായിരുന്നു നിർ മാണോദ്ഘാടനം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറു കാർ. 15 മാസംകൊണ്ട് പ്രവൃത്തി പൂർത്തീ കരിക്കാനായിരുന്നു നിർദേശം. ഈ സമ യപരിധി ഇതിനകം പിന്നിട്ടുകഴിഞ്ഞു.

നേരത്തേ പെരുവണ്ണാമൂഴിമുതൽ 28-ാം മൈൽ വരെ 71.939 കോടി രൂപ യ്ക്കാണ് സാമ്പത്തികാനുമതി ലഭിച്ചത്. സ്ഥലമെടുപ്പ് വൈകിയതോടെ സ്ഥലം ലഭ്യ മായ റീച്ചിൽ ആദ്യം ടെൻഡർ നടത്തി പ്രവൃത്തി നടത്താൻ തീരുമാനിക്കുകയാ യിരുന്നു. അഴുക്കുചാൽ, ഇൻന്റർലോക്ക് കട്ടപതിക്കൽ, നടപ്പാത എന്നിവയെല്ലാം പ്രവൃത്തിയുടെ ഭാഗമായി വരും. കലുങ്കു കളും താഴ്ന്ന ഭാഗങ്ങളുള്ള സ്ഥലങ്ങളിൽ കരിങ്കൽക്കെട്ടുകളും പദ്ധതിയിൽ ഉൾ പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതപോസ്റ്റ് മാ റ്റാൻ വൈകിയതടക്കമുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ പ്രവൃത്തിക്ക് തടസ്സമായി വന്നിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി