വടകരയിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ വൻ സംഘടനം; ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് .

 


വടകര:   വടകരയിലെ സ്വകാര്യ കോളേജിൽ റാഗിങ്ങിനെച്ചൊല്ലി സീനിയർ-ജൂനിയർ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. മർദ്ദനത്തിൽ ഒന്നാംവർഷ ബി.കോം വിദ്യാർഥിക്ക് പരിക്കേറ്റു. വടകര ചെരണ്ടത്തൂർ എംഎച്ച്‌ഇസ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലാണ് സംഭവം.

ഷർട്ടിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെട്ട് സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തെന്നാണ് പരാതി. ഇതിനെച്ചൊല്ലിയാണ് ഇരുവിഭാഗം വിദ്യാർഥികളും തമ്മിൽ കൂട്ടത്തല്ലുണ്ടായത്. സംഘർഷത്തിൽ സീനിയർ വിദ്യാർഥികളുടെ മർദ്ദനമേറ്റ് ആയഞ്ചേരി സ്വദേശിയായ ഒന്നാംവർഷ ബി.കോം വിദ്യാർഥിക്ക് ഗുരുതര  പരിക്കേറ്റു. വിദ്യാർഥിയുടെ ഇടത് കൈയിലെ ഞരമ്പുകൾ അറ്റു. ചുണ്ടുകളിലും ആഴത്തിൽ മുറിവുണ്ട് .കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് വിദ്യാർഥിയുടെ ബന്ധുക്കളുടെ ആവശ്യം.

അതേസമയം, സംഭവത്തിൽ കേസെടുത്തതായി പയ്യോളി പോലീസ് അറിയിച്ചു. മൂന്ന് വിദ്യാർഥികളെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നതെന്നും ഇതിൽ ഒരാളെ അറസ്റ്റ് ചെയ്‌തതായും പോലീസ് പറഞ്ഞു. കേസിൽ പ്രതികളായ മൂന്ന് വിദ്യാർഥികളെയും അന്വേഷണ വിധേയമായി കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തെന്ന് പ്രിൻസിപ്പലും അറിയിച്ചു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി