എൻ്റെ കയ്യെവിടെ അമ്മാ' എന്ന് ചോദിച്ച് അവൾ കരയുമ്പോൾ കൂടെ കരയാനേ പറ്റുന്നുള്ളൂ എന്ന് കൈ മുറിച്ചു നീക്കിയ പെൺകുട്ടിയുടെ അമ്മ





കോഴിക്കോട് : " ഞങ്ങൾ പാവ ങ്ങളാണ്. എന്തു ചെയ്താലും ആരും ഒന്നും ചോദിക്കാനില്ല എന്നു കരുതിയിട്ടായിരിക്കും ഇങ്ങനെ ചെയ്തത്. ഇതൊക്കെ അപൂർവ സാഹചര്യമല്ലേ എന്നാ ണ് ഇപ്പോൾ ഡോക്ടർമാർ പറ യുന്നത്. നാളെ ചുമയ്ക്കു ചികി ത്സ തേടി രോഗി മരിച്ചു പോയാ ലും ഇവർ ഇതുതന്നെ പറയുമാ യിരിക്കും"- ഒടിഞ്ഞ കൈ പഴു ത്തു വീങ്ങിയതിനെ തുടർന്ന് മു റിച്ചു മാറ്റി കോഴിക്കോട് മെഡി ക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാല ക്കാട് സ്വദേശിനി വിനോദിനിയു ടെ (9) അമ്മ പ്രസീദ ചോദിക്കു ന്നു.

തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മകളുടെ അരികിൽ നി റകണ്ണുകളോടെ കുട്ടിരിക്കുകയാ ണു പ്രസീദ. കൂലിപ്പണിക്കാര നായ പിതാവ് വിനോദിന്റെ വരു മാനം മാത്രമാണ് കുടുംബത്തി ന്റെ ഏക ആശ്രയം. അതിനപ്പുറ: ത്തേക്ക് മകളുടെ തുടർ ചികിത്സ, വിദ്യാഭ്യാസം, ഭാവി.. ഇതൊക്കെ പ്രസീദയുടെ കണ്ണിൽ സങ്കടക്കട ലായി നിറയുന്നുണ്ട്.

" നന്നായി വരയ്ക്കുകയും നത്തമത്സരത്തിനൊക്കെ പങ്കെടു ക്കുകയും ചെയ്തിരുന്ന കുട്ടിയാ ണ്. "എന്റെ കയ്യെവിടെ അമ്മാ' എന്ന് ചോദിച്ച് അവൾ കരയു മ്പോൾ കൂടെ കരയാനേ ഞങ്ങൾക്കും പറ്റുന്നുള്ളു. അന്ന് ചിറ്റൂർ ഗവ.ആശുപത്രിയിൽ കൊ ണ്ടു പോയപ്പോൾ 5 മിനിറ്റ് കൂടു തൽ സമയം മോളെ നോക്കാൻ ഡോക്ടർമാർ തയാറായിരുന്നെ ങ്കിൽ അവൾക്ക് ഈ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു. പരുക്കേറ്റ് ആശുപ്രതിയിൽ ചെന്നപ്പോൾ തന്നെ കൈത്തണ്ട യിൽ മുറിവുണ്ടായിരുന്നു. അതു ഡോക്ടറോടു പറഞ്ഞതുമാണ്. എന്നാൽ അതു വിശദമായി പരി ശോധിക്കാതെ അതിൽ മരുന്നു തേച്ചു. പൊട്ടിയ എല്ല് ചേർത്തു വരിഞ്ഞുകെട്ടുകയാണു ചെയ്ത ത്. പഴുത്ത് അഴുകിയതോടെയാ ണു കൈ മുറിച്ചു മാറ്റേണ്ടി വന്ന ത്. മോളുടെ ജീവൻ രക്ഷിക്കാൻ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല എന്നു മെഡിക്കൽ കോളജി : ലെ ഡോക്ടർമാർ പറഞ്ഞപ്പോ ഴാണു സമ്മതിച്ചത്. പാലക്കാട് ആശുപത്രി സൂപ്രണ്ട് പറഞ്ഞതു ഡോക്ടർമാർക്ക് ഒരു പിഴവും വന്നിട്ടില്ലെന്നാണ്. ഡോക്ടർമാർ ക്കു പിഴവു പറ്റി എന്നറിഞ്ഞിട്ടും അവരെ സംരക്ഷിക്കാനാണു ശ്രമം.

വാടകവീട്ടിലാണു ജീവിതം. നാ ലാം ക്ലാസിലാണു മോൾ പഠിക്കു ന്നത്. സാധിക്കുന്ന എല്ലാ ചികി ത്സയും അവൾക്കു കൊടുക്കണ മെന്നുണ്ട്. അതിനു സർക്കാർ ഇടപെടണം. കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. എന്റെ മോൾക്കു വന്ന ഈ ഗതി മറ്റൊരു കുട്ടിക്കും വരരുത്- പ്രസീദ പറ യുന്നു.

ദിവസവും ഒട്ടേറെ മരുന്നുകളാണ് ആശുപത്രിയിൽ നിന്നു കുറി ച്ചു നൽകുന്നതെന്നും ഇതിൽ ചി ലതു പുറത്തുനിന്നു വാങ്ങേണ്ട അവസ്‌ഥയാണെന്നും വിനോദ് പറയുന്നു.

കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ആശുപത്രിയിൽ നിൽക്കേണ്ടി വരുമെന്നാണ് പറയുന്നത്. അതു വരെ പണിക്കു പോകാതെ നിൽ ക്കേണ്ടി വരും. നിത്യച്ചെലവിനു ള്ള പണം പോലുമില്ലാത്ത അവ സ്ഥയാണ്. ദിവസം അഞ്ഞൂറു രൂപയെങ്കിലും ഇവിടെ ചെലവ് വരുന്നുണ്ട്. പണിയില്ലാതെ എത്ര കാലം മുന്നോട്ടു പോകാനാകുമെ ന്നറിയില്ലെന്നും വിനോദ് സങ്കട പ്പെടുന്നു



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി